ഗന്ധർവ്വപുരാണം

2009-04-07

ഇതാ ജനങ്ങളുടെ ബദൽ.....................

"ഞാനെന്തിനാണ്‌ വോട്ട്‌ ചെയ്യുന്നത്‌?"-
എന്നോടു പല കൂട്ടുകാരും ചോദിച്ച ചോദ്യമാണ്‌ ഇത്‌.ഈ ചോദ്യം കേട്ട്‌ ഞാൻ അദ്ഭുതപ്പെട്ട്‌ നിന്ന് പോയി.ചെറിയ ക്ലാസ്സുകളിൽ പഠിക്കുംബോൾ നമ്മളൊക്കെ പഠിച്ചിട്ടുള്ളതാണ്‌ ഒരു പൗരന്‌ ചില അവകാശങ്ങൾ ഉള്ളത്പോലെ ചില കടമകളും ഉണ്ട്‌.തീർച്ചയായും വിനിയോഗിക്കപ്പെടേണ്ട ഒന്നുതന്നെയാണ്‌ നമ്മുടെ സമ്മതിദാനാവകാശം.
നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്ക്‌,പുരോഗതിക്ക്‌,നമ്മുടെ ജീവിതതിന്‌ വേണ്ടി നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.ലോകതിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യതിലെ പൗരൻ എന്ന നിലയിൽ അത്‌ നിങ്ങളുടെ കർത്തവ്യമാണ്‌.

ഇനി വ്യക്തിപരമായി ഒരു അപേക്ഷ...........................................


നമ്മുടെ രാജ്യതിൽ രണ്ടു മുന്നനികൾ ആണ്‌ നിലവിൽ ഉണ്ടയിരുന്നത്‌.യുപിഎയും എൻഡിഎയും.കഴിഞ്ഞ ഒരു ദശകമായി അവരുടെ കീഴിൽ ഉണ്ടായ ഭരൻണനേട്ടങ്ങൾ എടുത്ത്‌ പറയത്തക്കതാണ്‌.........

വാജ്പേയി ഗവൺമന്റിന്റെ കാലത്ത്‌ രാജ്യം ഇതു വരെ കണ്ടിട്ടില്ലാത്ത വർഗീയധ്ര്വ്വീകരണത്തിലേക്കാണ്‌ നീങ്ങിയത്‌.മതതിന്റെ പേരിൽ നമ്മുടെ രാജ്യം കീറിമുറിക്കപ്പെട്ടപ്പൊൾ വാജ്പേയിയും കൂട്ടരും ചിരിക്കുകയായിരുന്നു.അധികാരത്തിലേക്കുള്ള കുറുക്കുവഴിയായാണ്‌ അവർ മതങ്ങളെ കണ്ടത്‌.ഇപ്പൊൾ അവരുടെ പ്രകടനപത്രികപുറത്ത്‌ വന്നപ്പൊൾ നമുക്ക്‌ മനസിലാകുന്നത്‌ അവർ മാറിയിട്ടില്ലെന്ന് തന്നെയാണ്‌.'ഭിന്ന്പ്പിച്ച്‌ ഭരിച്ച' ബ്രിട്ടീഷ്‌തന്ത്രം തന്നെയാണ്‌ ബിജെപി പിൻതുടരുന്നത്‌.'രാമക്ഷേത്ര'വും ഹിന്ദുത്വവും 'രാഹുൽഗാന്ധി'യും ഒക്കെ തന്നെ അവരുടെ ലക്ഷ്യവും അജന്ദയും നമ്മോട്‌ വിലിച്ച്‌ പറയുന്നുണ്ട്‌.


വാജ്പേയി തുടങ്ങിവച്ച സാമ്രാജ്യത്വപ്രീണനം ശക്തമായി മുന്നോട്ട്‌ കൊണ്ടു പോകാൻ അവതരിച്ച മാലാഖയാണ്‌ 'ഡോ.മന്മോഹൻസിംഗ്‌'.നമ്മുടെ രാജ്യത്തെ ഒരുപക്ഷെ ഏറ്റവും വലിയ വിദ്യാസമ്പന്നൻ.പക്ഷെ പാശ്ചാത്യവിദ്യാഭ്യാസതോടൊപ്പം
അദ്ദേഹതിന്റെ സിരകളിലേക്ക്‌ പാശ്ചാത്യരക്തവും(അമേരിക്കൻ) ഒഴുകിയെത്തിയെന്നതാണ്‌ സത്യം.ഒരു പാവക്കുട്ടിയെപ്പോലെ നിഷ്കളങ്കമായി ചുവടുകൾ വച്ച്‌ നീങ്ങുന്ന നമ്മുടെ പാവം പ്രധാനമന്ത്രിയെ നിങ്ങൾ കണ്ടിരിക്കും.ഒരു ഉറുംബിനെപോലും നോവിക്കാത്തവനെന്ന് നമ്മൾക്‌ തോന്നിയുമിരിക്കും.പക്ഷെ അമേരിക്കൻ വിധേയത്വതിന്റെ വിഷം ധമനികളിൽ നിറച,ഇന്ത്യ എന്ന മഹത്തായ ജനാധിപത്യരാജ്യത്തെ അമേരിക്കക്ക്‌ തീറെഴുതിവക്കൻ വെംബുന്ന ഒരു നാലാംകിട രാഷ്ട്രീയക്കാരനാണ്‌ നമ്മുടെ പ്രധാനമന്ത്രിയെന്ന് നിങ്ങൾ തിരിച്ച്‌ അറിയണം.(അദ്ദേഹം ഏറ്റവും കൂടുതൽ വിന്യത്തോടു കൂടി ഇരുന്നിട്ടുള്ളത്‌ 'സമാധാനതിന്റെ കാവൽമാലാഖ'യായ മുനമേരിക്കൻ പ്രസിഡന്റ്‌ ബുഷ്‌ പ്രഭ്രുതികളുടെ മുൻപിലാണ്‌)

യുദ്ധസംസ്കാരം ഓരോ നിമിഷവും പിൻതുടരുന്ന ഇസ്രയേലും അമേരിക്കയും ആണ്‌ ഇന്ത്യയുടെ പുതിയ ചങ്ങാതിമാരാകാൻ ശ്രമിക്കുന്നത്‌.യൂദാസിനേക്കൾ നീചമായി സുഹൃത്‌രാജ്യങ്ങളെ ഒറ്റുകൊടുക്കുന്ന ഇതരം രാജ്യങ്ങളുമായി ഒരു കൂട്ട്‌ നമുക്ക്‌ വേണോ?അതോ രാജ്യതെ കീറിമുറിച്ച്‌ മുസ്ലിമിനെ നാടുകടത്താൻ ശ്രമിക്കണൊ?

അൻജുവർഷ്ത്തെ ജനദ്രോഹവും രാജ്യദ്രോഹവും സാമ്രാജ്യത്തവിധേയവുമായ ഭരം നമൂക്‌ മുൻപിൽ ഉണ്ട്‌.നികൃഷ്ടമായ വർഗീയതയെ പുൽകുന്ന അധികാരമോഹികളും ഉണ്ട്‌?പക്ഷെ പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല.........................


പുതിയ ഒരു ഭാരതം എന്ന മുദ്രാവാക്യവുമായി ഒരു ബദൽ ഇതാ.....വർഗീയതക്ക്‌ ഒരു ബദൽ..........സാമ്രാജ്യത്വത്തിന്‌ ഒരു ബദൽ...............നാടിന്റെ പുരോഗതിക്ക്‌ വേണ്ടി ഒരു ബദൽ.............'നാനാത്വതിൽ ഏകത്വം' നിലനിർത്താൻ ഒരു ബദൽ..........പാവപ്പെട്ടവന്‌ വേണ്ടി ഒരു ബദൽ..........കൃഷിക്കാരന്‌ വേണ്ടി ഒരു ബദൽ................മതേതരത്വത്തിന്‌ വേണ്ടി ഒരു ബദൽ..................................

ഇതാ.............ജനങ്ങളുടെ ബദൽ......................

.................മൂന്നാം മുന്നണി..........................


നിങ്ങൾ ഓരോരുതരും നിങ്ങളുടെ സമ്മതിദാനാവകാശം ശരിയായി വിനിയോഗിക്കു.......ഇടതുപക്ഷജനാധിപത്യമുന്നണിസ്ഥാനാർത്ഥികളെ വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക............


ഓർക്കുക.............ഓരോ വോട്ടും വിലപ്പെട്ടതാണ്‌...............അത്‌ ശരിയായി വിനിയോഗിക്കുക.................

.............ഇടതുപക്ഷജനാധിപത്യമുന്നണിസ്ഥാനാർത്ഥികളെ വിജയിപ്പിക്കുക...........................


4 comments:

 1. "ഞാനെന്തിനാണ്‌ വോട്ട്‌ ചെയ്യുന്നത്‌?"-
  എന്നോടു പല കൂട്ടുകാരും ചോദിച്ച ചോദ്യമാണ്‌ ഇത്‌.ഈ ചോദ്യം കേട്ട്‌ ഞാൻ അദ്ഭുതപ്പെട്ട്‌ നിന്ന് പോയി.ചെറിയ ക്ലാസ്സുകളിൽ പഠിക്കുംബോൾ നമ്മളൊക്കെ പഠിച്ചിട്ടുള്ളതാണ്‌ ഒരു പൗരന്‌ ചില അവകാശങ്ങൾ ഉള്ളത്പോലെ ചില കടമകളും ഉണ്ട്‌.തീർച്ചയായും വിനിയോഗിക്കപ്പെടേണ്ട ഒന്നുതന്നെയാണ്‌ നമ്മുടെ സമ്മതിദാനാവകാശം.
  നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്ക്‌,പുരോഗതിക്ക്‌,നമ്മുടെ ജീവിതതിന്‌ വേണ്ടി നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.ലോകതിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യതിലെ പൗരൻ എന്ന നിലയിൽ അത്‌ നിങ്ങളുടെ കർത്തവ്യമാണ്‌.

  ReplyDelete
 2. ഞാന്‍ ഈ ഇടതു പക്ഷത്തിന്റെ സ്വന്തം സ്ഥലമെന്നൊക്കെ പറയുന്ന ഒഞ്ചിയം നിവാസി തന്നെയാണ്.. പക്ഷെ എന്നാലും പറയട്ടെ അവരുന്‍ കൊറേ ക്കാലം കേരളം ഭരിചല്ലോ.. എന്നിട് അവര്‍ കട്ടിക്കൂടിയതും ഇപ്പോള്‍ കാട്ടികൂടികൊണ്ടിരിക്കുന്നതും മറ്റു രണ്ടു പേരെക്കള്‍ മോശമാണ്... I felt election judgement is good one :)

  ReplyDelete
 3. ഇപ്പോൾ ഇടതുപക്ഷത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാവരേയും വിഷമിപ്പിക്കുന ഒന്നാണ്.പക്ഷേ എന്ന് വച്ച് ഇടതിനെ വലതുമായി താരതംയപ്പെടുത്തിയത് ശരിയായില്ല.കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്ക് ഒരു പരിധി വരെ കാരണക്കാർ ഇടത്പക്ഷം ആണെന്ന് പറയാതെ വയ്യ.സാക്ഷരതയും ഭൂപരിഷ്കരണ‌വും കേരളത്തിന്റെ പുരോഗതിക്ക് നൽകിയ സംഭാവനകൾ ചെറുതല്ല തന്നെ.മറ്റ് സംസ്ഥാനങ്ങളിൽ അധികാരത്തിൽ ഇരുന്ന കോൺഗ്രസ്സ്-ബിജെപി സർക്കാരുകൾക്ക് എന്തു കൊണ്ട് അവരുടെ സംസ്ഥാനത്തെ ജനങ്ങളെ മലയാളികളോളം പ്രബുദ്ധരാക്കാൻ കഴിഞില്ല.
  എന്തായാലും തെറ്റുകൾ ഉണ്ടായിട്ടുണ്ട്.അത് നേതൃത്വം അംഗീകരിക്കുകയും ചെയ്തു.ഇറ്ടതുപക്ഷം തിരിച്ച് വരും.അതിശക്തമായി.ചെങ്കൊടിയിൽ എനിക്കുള്ള വിശ്വാസമാണത്.

  ReplyDelete

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!