ഗന്ധർവ്വപുരാണം

2009-10-27

കുഞ്ഞിപെണ്ണിന്റെ രചയിതാവിനെത്തേടി

'ദേശാഭിമാനി-സ്ത്രീ' സപ്ലിമെന്റിൽ ഇന്നു(27/10/2009) പ്രസിദ്ധീകരിച്ച 'കുഞ്ഞിപ്പെണ്ണിന്റെ രചയിതാവിനെത്തേടി' എന്ന ലേഖനം വായിച്ചപ്പോൾ അത്‌ പോസ്റ്റ്‌ ചെയ്യണം എന്നു തോന്നി.

അടുത്ത കാലത്തായി ടിവിയിലൂടെയും മറ്റും ഏറെ പ്രചാരം നേടിയ ഒരു നാടൻപാട്ടുണ്ട്‌.അതിന്റെ തുടക്കം ഇങ്ങനെയാണ്‌.

"നിന്നെക്കാണാൻ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും..........."


ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റിഷോയിലൂടെ പ്രശസ്തയായ ദുർഗ്ഗാ വിശ്വനാഥാണ്‌ ആൽബം സോംഗ്‌ ആയി പുറത്ത്‌ വന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്‌.നാടൻപാട്ടിന്റെ ശീലും ലാളിത്യമാർന്ന വരികളും കൊണ്ട്‌ വളരെപ്പെട്ടെന്ന് ജനപ്രിയമായിത്തീർന്ന ഈ ഗാനം ചെറുപ്പക്കാർക്കിടയിൽ പോലും റിംഗ്‌ടോണും കോളർട്യൂണുമൊക്കെയായി പടർന്നുപിടിച്ചു.

പൊതുവേ നാടൻപാട്ടുകൾ വാമൊഴികളിലൂടെ പ്രചരിച്ചുവന്നതായാണ്‌ കണ്ടുവരുന്നത്‌.വയലേലകളിലും മറ്റും പണിയെടുത്തിരുന്ന അദ്ധ്വാനവർഗ്ഗത്തിന്റെ പ്രതിഷേധസ്വരങ്ങളായിരുന്നു നാടൻപാട്ടുകൾ.അത്തരത്തിലുള്ള നാടൻപാട്ടുകൾ എടുത്ത്‌ വെസ്റ്റേൺ സ്റ്റൈലൊക്കെ ചേർത്ത്‌ ചില ആൽബംസോംഗുകൾ അടുത്തകാലത്ത്‌ ഇറങ്ങിയിരുന്നു.ഇതും അതുപോലൊന്ന് എന്നേ ഞാനും കരുതിയിരുന്നുള്ളൂ.

പക്ഷേ ഈ നാടൻപാട്ടിന്‌ ഒരു യഥാർത്ഥ അവകാശിയുണ്ട്‌.ആരാലും അറിയപ്പെടാതെ മറഞ്ഞ്‌ നിന്ന് തന്റെ പാട്ടിന്റെ പ്രശസ്തിയിൽ സന്തോഷിക്കുന്ന ഒരാൾ.അദ്ദേഹത്തിന്റെ പേര്‌ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.

തൃശൂർ ജനനയന എന്ന സംഘടന നടത്തിവന്നിരുന്ന കലാപരിപാടികളിൽ നാടൻപാട്ടുകളും ഉൾപ്പെടുത്തിയിരുന്നു.അവർക്ക്‌ വേണ്ടി 20 വർഷങ്ങൾക്ക്‌ മുൻപ്‌ കവിയായ ചന്ദ്രശേഖരൻ എഴുതിയ ഗാനമാണിത്‌.നാടൻപാട്ടിന്റെ ലാളിത്യം,ശക്തമായ ആശയം എന്നിവ കൊണ്ട്‌ ശ്രദ്ധേയമായ ഈ ഗാനത്തിന്റെ രചയിതാവിനെ ആരും അന്വേഷിച്ചില്ല.മറ്റൊന്ന് കൂടിയുണ്ട്‌.ഇപ്പോൾ പ്രശസ്തമായ ഗാനം ആ രീതിയിലല്ല ചന്ദ്രശേഖരൻ എഴുതിയത്‌.പിന്നീട്‌ പലപ്പോഴായി മാറ്റിയെഴുതപ്പെട്ട 'കുഞ്ഞിപ്പെണ്ണാ'ണ്‌ ഇപ്പോൾ നമ്മൾ കേൾക്കുന്നത്‌.

കുഞ്ഞിപ്പെണ്ണിനെപ്പറ്റി 'സ്ത്രീ'യിൽ വന്ന എം.കെ.വിലാസിന്റെ ലേഖനത്തിലെ ചില ഭാഗങ്ങൾ:

"കുഞ്ഞിപ്പെണ്ണിനെ പ്രശസ്തമാക്കുന്നത്‌ അതിലെ ആശയത്തിന്റെയും സംവേദനത്തിന്റേയും കരുത്താണ്‌.പെണ്ണിന്റെ സൗന്ദര്യത്തെപറ്റിയും സൗന്ദര്യമല്ല സ്ത്രീധനമാണ്‌ വിവാഹത്തിന്റെ മാനദണ്ഡമെന്ന തിരിച്ചറിവും ഏറ്റവുമൊടുവിൽ അധ്വാനത്തിന്റെ പ്രസക്തിയും മഹത്വവും വിളിച്ചോതിക്കൊണ്ട്‌ ഈ കവിത കേൾവിക്കാരനിലേക്ക്‌ സന്നിവേശിക്കുന്നു.

ചെന്തേങ്ങയുടെ നിറവും ചെന്താമര പോലുള്ള കണ്ണുകളും മുട്ടോളം മുടിയും മുല്ലമൊട്ടു പോലെയുള്ള പല്ലുകളും.....കയ്യിലും കഴുത്തിലും കാതിലും കാലിലും ആഭരണങ്ങളും എന്ന മലയാളികളുടെ പൈങ്കിളി സൗന്ദര്യസങ്കൽപത്തെ തകിടം മറിച്ചുകൊണ്ടാണ്‌ ഇതൊന്നുമില്ലാത്ത സ്ത്രീസൗന്ദര്യത്തെക്കുറിച്ച്‌ പറയുന്നത്‌.സ്ത്രീധനമോഹികൾക്കെന്നെ വേണ്ടെങ്കിലും 'എനിക്കെന്റെ അരിവാളുണ്ട്‌,എന്റെ പണിയായുധമുണ്ട്‌' എന്ന ആത്മവിശ്വാസത്തിന്റെ വരികൾ നിലവിലുള്ള സ്ത്രീസൗന്ദര്യവർണ്ണനകളേയും സ്ത്രീസങ്കൽപത്തേയും പൊളിച്ചെഴുതുന്നു.

അധ്വാനവർഗ്ഗത്തിന്റെ കൊടിയടയാളമായ അരിവാളും അധ്വാനിക്കാനുള്ള മനസ്സും ഉയർത്തിക്കാട്ടിയാണ്‌ 'കുഞ്ഞിപ്പെണ്ണ്' ധനമോഹവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത്‌."

'കുഞ്ഞിപ്പെണ്ണ്' യഥാർത്ഥരൂപത്തിൽ ചുവടെ കൊടുക്കുന്നു.

കുഞ്ഞിപ്പെണ്ണ് - ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

"നിന്നെക്കാണാൻ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും
ചെന്തേങ്ങ നിറമല്ലേലും
ചെന്താമരകണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലേലും
മുല്ലമൊട്ടിൻ പല്ലില്ലേലും
എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ
നിന്നെക്കാണാൻ ചന്തം തോന്നും
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും
കാതിലൊരു മിന്നുമില്ല
കഴുത്തിലാണേൽ അലുക്കുമില്ല
കൈയിലെന്നാൽ വളയുമില്ല
കാലിലാണേൽ കൊലുസ്സുമില്ല
എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ
നിന്നെക്കാണാൻ ചന്തം തോന്നും
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും
തങ്കംപോലെ മനസ്സുണ്ടല്ലോ
തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ കുഞ്ഞിപ്പെണ്ണേ
നിന്നെക്കെട്ടാൻ വന്നില്ലല്ലോ"
"എന്നെക്കാണാൻ വന്നോരുക്ക്‌
പൊന്നുവേണം പണവും വേണം
പുരയാണെങ്കിൽ മേഞ്ഞതല്ല
പുരയിടവും ബോധിച്ചില്ല.
പൊന്നുംനോക്കി മണ്ണുംനോക്കി
എന്നെക്കെട്ടാൻ വന്നില്ലേലും
ആണൊരുത്തൻ ആശതോന്നി
എന്നെക്കാണാൻ വരുമൊരിക്കൽ
ഇല്ലേലെന്തേ നല്ലപെണ്ണേ
അരിവാളുണ്ട്‌ ഏൻ കഴിയും
ഇല്ലേലെന്തേ നല്ലപെണ്ണേ
അരിവാളുണ്ട്‌ ഏൻ കഴിയും"കടപ്പാട്:എം.കെ.വിലാസ്(ദേശാഭിമാനി സ്ത്രീ)

19 comments:

 1. അടുത്ത കാലത്തായി ടിവിയിലൂടെയും മറ്റും ഏറെ പ്രചാരം നേടിയ ഒരു നാടൻപാട്ടുണ്ട്‌.അതിന്റെ തുടക്കം ഇങ്ങനെയാണ്‌.

  "നിന്നെക്കാണാൻ എന്നെക്കാളും
  ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
  എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
  ഇന്നുവരെ വന്നില്ലാരും..........."

  ReplyDelete
 2. രാവിലെ വായിച്ചിരുന്നു.

  ReplyDelete
 3. കൊള്ളാം.നന്നായിട്ടുണ്ട്.

  ReplyDelete
 4. നന്ദി, കുഞ്ഞിപ്പെണ്ണിന്റെ രചയിതാവിനെ പരിചയപ്പെടുത്തിയതിനു...
  നന്നായിട്ടുണ്ട്.....

  ReplyDelete
 5. ഗന്ധര്‍‌വ്വാ, പാട്ടിനെ പരിചയപ്പെടുത്തിയതിനു നന്ദി.
  പാട്ടെഴുത്തുകാരനെ ഗായകരും കേള്‍വിക്കാരും മറന്നതില്‍ പരിഭവിക്കേണ്ടതില്ല. മറന്നാലേ നാടന്‍ പാട്ടാവൂ. എഴുതിയതാരെന്നറിയാതെ, തിരക്കാതെ, സ്വന്തം വെര്‍ഷന്‍സ് ഉണ്ടാക്കിപ്പാടുന്നതാണ് നാടന്‍ പാട്ട്.എനിക്കെന്റെ പാട്ട്,നിനക്കു നിന്റെ പാട്ട് ; അതാണു നമ്മുടെ പാട്ട്! നെഞ്ചുരുകി പാടണ മണ്ണിന്റെ മക്കടെ പാട്ട്!!

  ReplyDelete
 6. വളരെ നല്ലത്.............

  ReplyDelete
 7. ഈ പാട്ട് കേട്ടിരുന്നു..എന്ത് കൊണ്ടോ,ഒരുപാട് ഇഷ്ടവും തോന്നിയിരുന്നു..അതിന്റെ രചയിതാവിനെ പരിചയപ്പെടുത്തിയതില്‍ സന്തോഷം..

  ReplyDelete
 8. പാട്ടിന്റെ ഈണം കൊണ്ടാണ് ഇത് പെട്ടെന്ന് മനുഷ്യമനസ്സുകളില്‍ കയറിപ്പറ്റിയതെങ്കിലും വരികളുടെ അര്‍ത്ഥം കേള്‍ക്കുന്നവര്‍ അറിയാതെ അവരുടെ ആത്മാവില്‍ തറഞ്ഞിരുന്നു എന്നത് വ്യക്തം. അത് കൂടുതല്‍ തിളങ്ങാന്‍ ഈ കുറിപ്പ്‌ ഏറെ സഹായിക്കുന്നു.
  രചയിതാവിനെ പരിചയപ്പെടുത്തിയുള്ള അവതരണം എന്ത് കൊണ്ടും നന്നായി.
  ആശംസകള്‍.

  ReplyDelete
 9. നന്നായി ഈ ഓര്‍മപ്പെടുത്തല്‍

  ReplyDelete
 10. എനിക്കി പാട്ട് വല്യ ഇഷ്ടമാണ്‌. ആരാണിതിന്റെ രചയിതാവ് എന്ന് അറിയില്ലായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടുത്തിയതിന്‌ നന്ദി.

  ReplyDelete
 11. ഇത്രയധികം ബ്ലോഗുകൾ ഒന്നിച്ചു കൊണ്ടു നടന്നിട്ട് പുതിയ പോസ്റ്റ് ഒന്നും ഇടാൻ കഴിയാത്തത് കഷ്ടം തന്നെ. നിങ്ങളുടെ പ്രൊഫൈൽ എനിക്ക് ഇഷ്ടമായി. ഒന്നൊഴിച്ച്. വെറും പച്ച മനുഷ്യൻ ഗന്ധർവ്വൻ എന്ന പേരിട്ടത് എന്ത് ചേതോവികാരത്തിന്റെ പേരിൽ?

  ReplyDelete
 12. ശ്രീ സുരേഷ്,
  എന്റെ പേരിലെ വൈരുധ്യം താങ്കൾ ചൂണ്ടിക്കാട്ടുന്നത് വരെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.എന്റെ പേരിന് ‘ഞാൻ ഗന്ധർവൻ’ എന്ന ചിത്രത്തിലെ നടനുമായുള്ള സാമ്യം കാരണം കോളേജിൽ ഞാൻ ‘ഗന്ധർവൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്(എന്റെ ‘ലുക്കി‘ന് ആ പേരുമായി പുലബന്ധം പോലുമില്ലെങ്കിൽ കൂടിയും).രഹസ്യമായി ആ വിളി ഞാനും ആസ്വദിച്ചിരുന്നു.ആ വൈകാരികമായ ബന്ധം കൊണ്ടാവാം ബ്ലോഗ് തുടങ്ങുമ്പോൾ ആ പേരാണ് എന്റെ മനസ്സിൽ വന്നത്.ആ വൈകാരികതയുടെ പേരിൽ ഞാൻ ഈ പേരിൽ തന്നെ തുടരുന്നതായിരിക്കും.

  ബ്ലോഗ് പോസ്റ്റുകൾ നിലവാരമുണ്ടായിരിക്കണം എന്നൊരു ആഗ്രഹമുള്ളതുകൊണ്ട് ഞാൻ സമയമെടുത്താണ് ബ്ലോഗാറുള്ളത്(അതിനർ‌ത്ഥം എന്റെ ബ്ലോഗുകൾ ഉന്നതനിലവാരമുള്ളതാണ് എന്നല്ല).മുൻപ് ജോലിയൊന്നുമില്ലാതെ തെണ്ടി നടന്നപ്പോൾ അതിനു സമയമുണ്ടായിരുന്നു.ഇപ്പോൾ എന്റെ ജോലിയുടെ സ്വഭാവം കാരണം അതിനു കഴിയുന്നില്ല.അതുകൊണ്ടാണ് പോസ്റ്റുകൾ കുറഞ്ഞത്.മനസിലാക്കുമല്ലോ

  എന്റെ ബ്ലോഗിൽ വന്നതിനും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിനും നന്ദി.

  ReplyDelete
 13. നല്ല അവസരോചിതമായ അവതരണം. ഞാനെടുക്കുന്നു. മുടങ്ങാതെ തുടരുക...

  ReplyDelete
 14. സന്ദര്‍ഭോചിതമായ പോസ്റ്റ്‌ നന്നായി മാഷേ..

  ReplyDelete
 15. I always like to share my experiences and knowledge about traveling destinations
  and tourism trends in world. I am thinking it is very helpful to improve human
  approach and love to Mother Nature.
  Kerala tours
  Kerala Tours – Experience the Beauty of Heaven on Earth

  ReplyDelete
 16. നല്ല പാട്ട് (അപൂര്‍വം മാത്രം ഉദിക്കുന്ന പാട്ട്)

  ReplyDelete

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!