അതിബുദ്ധിമാനെന്ന് ലോകം വിശേഷിപ്പിക്കുന്ന ഒരു ശാസ്ത്രകാരന്റെ സംഭാവനയായ ഒരു RIDDLE(കടങ്കഥ) താഴെ കൊടുക്കുന്നു.അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തിൽ ലോകജനസംഖ്യയിൽ 98% പേർക്കും ഇതിന് ഉത്തരം കണ്ടെത്താൻ കഴിയില്ല.നിങ്ങൾ ബാക്കിയുള്ള 2% പേരിൽ വരുമോ?
ഒന്നു ശ്രമിച്ച് നോക്കൂ...........................
1.ഒരു നിരത്തിൽ 5 വീടുകൾ ഉണ്ട്.5 വീടുകൾകും 5 വ്യറ്റ്യസ്ത നിറങ്ങൾ നൽകിയിരിക്കുന്നു.
2.ഓരോ വീട്ടിലും 5 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്നു.
3.ഓരോരുത്തരും 5 തരം മദ്യം കുടിക്കുന്നു,5 തരം സിഗററ്റ് വലിക്കുന്നു,5 തരം മൃഗങ്ങളെ വളർത്തുന്നു.
ചോദ്യം:ആരാണ് 'മത്‌സ്യം' വളർത്തുന്നത്?
സൂചനകൾ:
1.ബ്രിട്ടീഷുകാരൻ ചുവന്ന വീട്ടിൽ താമസിക്കുന്നു.
2.സ്വീഡിഷുകാരൻ പട്ടിയെ വളർത്തുനു.
3.ഡെയിൻകാരൻ ചായയാണ് കുടിക്കുന്നത്.
4.പച്ച വീടിന്റെ ഇടത്‌ഭാഗത്താണ് വെള്ള വീട്.
5.പച്ച വീടിന്റെ ഉടമസ്ഥൻ കോഫിയാണ് കുടിക്കുന്നത്.
6.'പാൽ മാൽ' സിഗററ്റ് വലിക്കുന്നയാൾ പക്ഷികളെ വളർത്തുന്നു.
7.മഞ്ഞ വീട്ടിലെ ആൾ 'ഡൻഹില്ല്' വലിക്കുന്നു.
8.മധ്യഭാഗത്തെ വീട്ടിലുള്ള ആൾ പാൽ കുടിക്കുന്നു.
9.നോർവ്വീജിയക്കാരൻ ആദ്യത്തെ വീട്ടിൽ താമസിക്കുന്നു.
10.'ബ്ലെൻഡ്സ്' വലിക്കുന്ന ആളിന്റെ വീട് പൂച്ചയെ വളർത്തുന്ന ആളിന്റെ വീടിന് അടുത്തതായിട്ടാണ്.
11.കുതിരയെ വളർത്തുന്ന ആളിന്റെ വീട് 'ഡൻഹില്ല്' വലിക്കുന്ന ആളിന്റെ വീടിന് അടുത്തതായാണ്.
12.'ബ്ലൂ മാസ്റ്റർ' വലിക്കുന്ന ആൾ ബിയറാണ് കുടിക്കുന്നത്.
13.ജർമൻകാരൻ 'പ്രിൻസ്' വലിക്കുന്നു.
14.നോർവ്വീജിയക്കാരൻ നീലവീടിന് അടുത്തതായി താമസിക്കുന്നു.
15.'ബ്ലെൻഡ്സ്' വലിക്കുന്ന ആളിന്റെ അയൽക്കാരൻ വെള്ളം കുടിക്കുന്നു.
മുകളിലെ സൂചനകളിൽ നിന്ന് ഉത്തരം കണ്ടെത്തി കമന്റ് ചെയ്യൂ.ബൂലോകത്തിലെ "ആസ്ഥാനബുജി"(ബുദ്ധിജീവി) പട്ടം നേടൂ.(സ്പോൺസർമാരെ കിട്ടിയാൽ വിലപിടിപ്പുള്ള സമ്മാനങ്ങളും നേടാം.സ്പോൺസർമാരിൽ നിന്ന് ഒരു വലിയ തുക ഞാൻ പ്രതീക്ഷിക്കുന്നു.എന്നെ നിരാശപ്പെടുത്തരുത്.)
[ഈ കടങ്കഥ എന്റെ കണ്ണിൽ പെട്ടതിന് ഇവരോട് കടപ്പാട്:
പി.കെ.ജയരാജ്
മാതൃഭൂമി ആഴ്ചപ്പതിപ്പ് ]
ലേഖകന്റെയോ മാതൃഭൂമിയുടെയോ അനുമതിയില്ലാതെയാണ് ഇത് പോസ്റ്റ് ചെയ്യുന്നത്.
മഹാനായ, ഈ കടങ്കഥയുടെ, സ്രഷ്ടാവിന്റെ പേര് നിങ്ങളുടെ ഉത്തരങ്ങൾ കിട്ടിയതിന് ശേഷം വെളിപ്പെടുത്താം.ഉത്തരം കണ്ടെത്തിയ വഴി (നേരായ മാർഗത്തിലാണോ അതോ കറക്കിക്കുത്താണോ) എന്ന് വ്യക്തമാക്കുക.
ശരിയായ ഉത്തരം നൽകുന്നവരുടെ പേരുകൾ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നതും അവരെ 'ആസ്ഥാനബുജികൾ'ആയി പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്.
NB :1.കോപ്പി അടിക്കരുത്.
2.വിജയികളെ പ്രഖ്യാപിക്കുന്നത് കമ്മറ്റി യുടെ തീരുമാനത്തിൽ ആയിരിക്കും.ഇത് ചോദ്യം ചെയ്യാൻ
പാടുള്ളതല്ല.