ഗന്ധർവ്വപുരാണം

2009-01-05

ആദ്യപ്രണയം......ഒരു ഫ്ലാഷ്‌ബാക്ക്‌

18.രക്തം തിളക്കുന്ന പ്രായം.അന്നത്തെ എന്റെ വീരസാഹസികമായ ഒരു ഏടിലേക്ക്‌ ഞാൻ നിങ്ങൾ ഏവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു.......................
ഞാൻ പ്ലസ്‌ ടുവിനു പഠിച്ചത്‌ പ്രസിദ്ധമായ തിരോന്തോരം മോഡൽ സ്കൂളിൽ ആണു.അതൊരു ബോയ്സ്‌ സ്കൂൾ ആണെന്ന് അറിയാമല്ലോ.സ്വാഭാവികമായും തൊട്ടാൽ പൊള്ളുന്ന പ്രായത്തിൽ കൂട്ടിൽ അടക്കപ്പെട്ട സിംഹങ്ങളെ പോലെ ആയി ഞങ്ങൾ.വിധി അല്ലാതെന്തു പറയാൻ..................................
പ്രേമിക്കാനുള്ള ഉൽക്കടമായ ആഗ്രഹത്തൊടെ നടക്കുംബോഴാണു തലക്ക്‌ മുകളിൽ ഒരു 1000വാട്ട്‌ ബൾബ്‌ മിന്നിയത്‌.അതെ എന്റെ ഇര എന്റെ അയൽക്കാരി അവൾ തന്നെയാണു എന്നെ സ്വപ്നതിൽ വന്ന് ശല്യപ്പെടുത്തുന്നത്‌ എന്റെ ഭക്ഷ്ണതോടുള്ള ആർട്ത്തി ഇല്ലാതാക്കിയത്‌ അതെ അവൾ തന്നെയാണു എന്റെ 'ഡ്രീംഗേൾ'.
പിന്നെ ഉള്ള ദിവസങ്ങൾ അവളെ എങ്ങനെ എന്റെ പ്രേമം അറിയിക്കാം എന്നുള്ളതായിരുന്നു.('ഇൻ ഹരിഹർ നഗറിലെ' പൂവാലന്മാരെപ്പോലെ കാണിച്ച്‌ കൂട്ടിയ വിക്രിയകൾ.......ഛേ...........എന്റെ ഇമേജ്‌ നശിക്കാതിരിക്കാൻ തൽകാലം അത്‌ ഇവിടെ പറയുന്നില്ല)
ഒടുവിൽ എന്റെ ഞരംബ്‌ രോഗം അവൾ കണ്ടുപിടിച്ചു.രോമാഞ്ജപുളകിതമായ ഒരു ഒന്നുചേരൽ പ്രതീക്ഷിച്ച വായനക്കാരെ നിരാശപ്പെടുത്തിക്കൊണ്ട്‌ അവൾ എന്റെ പ്രേമം വലിചെറിഞ്ഞു.(സ്തിരം പല്ലവി തന്നെ ഞാൻ അവൾക്ക്‌ ചേട്ടനെ പോലെയാണെന്ന്.ശ്ശെടാ,എല്ലാവരും ഇങ്ങനെ പറഞ്ഞാൽ പിന്നെ എന്നെ പോലുള്ള പാവങ്ങൾ എന്ത്‌ ചെയ്യും)
ആദ്യപ്രേമം ചീറ്റിപ്പോയതിന്റെ ദുഃഖത്തിൽ ഞാൻ കോവളം തീരത്ത്‌ പോയിരുന്ന് പാടി പാടി..നിർത്ത്‌ നിർത്ത്‌.പാടാനോ ഞാനോ ഹാഹാഹാഹാ.......വേറെ ആളെ നോക്ക്‌.............................
ദുരന്തകധയിലെ പരീക്കുട്ടിയെ പ്രതീക്ഷിച്ച്‌ കാത്തിരുന്ന വായനക്കാരെ നിരാശപ്പെടുത്തിക്കൊണ്ട്‌ കധ പുതിയ വഴിത്തിരിവിലേക്ക്‌...................പീ‍ീ‍ീ‍ീ പീ‍ീ‍ീ‍ീ‍ീ‍ീ‍ീ
അപ്പീ ഞാൻ ഇള്ളോളം ബോഞ്ജിവെള്ളങ്ങളും മറ്റും അണ്ണാക്കിലോട്ട്‌ കമത്തീറ്റ്‌ വരാം.അത്‌ വരെ ഷമി..........................
(തുടരും...........)


1 comment:

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!