ഗന്ധർവ്വപുരാണം

2009-01-08

ആദ്യപ്രണയം......ഫ്ലാഷ്ബാക്ക്‌(രണ്ടാമങ്ഗം)

കഥ തുടരുന്നു.......................
ഞാൻ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ സുഖസുന്ദരമായ ജീവിതം നയിക്കുന്നു.പ്ലസ്‌ ടു കഴിഞ്ഞു വീട്ടിൽ ഒരു പണിയും ഇല്ലാതെ വാറ്റി തിരിഞ്ഞു നടകുംബോൾ ബൾബ്‌ വീണ്ടും കത്തുന്നു(ഈ ബൾബ്‌ ഇത്‌ വരെ ഫ്യൂസായിട്ടില്ല)
കഴിഞ്ഞ പ്രണയാഭ്യർത്ഥ്നയുടെ ഗ്യാരന്റി പിരീഡ്‌ കഴിഞ്ഞുപോയതുകൊണ്ട്‌ ഒന്നു റിന്യൂ ചെയ്യാൻ തന്നെ തീരുമാനിച്ചു(ആരാണാവോ എന്നെക്കൊണ്ട്‌ ഇങ്ങനെ തീരുമാനിപ്പിക്കുന്നേ!!!!!!!!!)
എന്തായാലും ഇത്തവണ പിഴവ്‌ ഒന്നും പറ്റരുത്‌ ഞാൻ അവളോട്‌ പറയാനുള്ള ഡയലോഗ്‌ തയ്യാറാക്കാൻ തുടങ്ങി.അതെല്ലാം ഇരുന്ന് കാണാതെ പഠിച്ചു(അത്‌ പോലെ പഠിച്ചിരുന്നെങ്ഗിൽ പ്ലസ്‌ ടുവിന്‌ എനിക്ക്‌ റാങ്ക്‌ കിട്ടിയേനെ) ഒടുവിൽ അവളോട്‌ പറയാൻ ഞാൻ പൂർണ്ണസജ്ജനായി.
തച്ചോളിതറവാട്ടിൽ നിന്ന് അങ്ഗം പുറപ്പെടുന്ന ചേകോന്റെ കൂട്ട്‌ ഞാൻ അവൾ വരാൻ കാത്ത്‌ നിന്നു.പ്രണയാഭ്യർത്ഥനക്ക്‌ തിരഞ്ഞെടുത്ത ലൊക്കേഷൻ അവളുടെ വീടിന്റെ ഗേറ്റിന്റെ മുൻവശം തന്നെ ആയിരുന്നു.എന്റെ ധൈര്യത്തെ കുറിച്ച്‌ ഇപ്പോൾ ഒരു ഏകദേശധാരണ ഉണ്ടായിക്കാണുമല്ലോ അല്ലേ
അവൾ മന്ദം മന്ദം നടന്നടുത്തൂ.നേരിട്ടുള്ള പ്രണയാഭ്യർത്ഥനയിലെ പരിചയക്കുറവ്‌ വിനയായി(ആദ്യത്തേത്‌ കത്തിലൂടെ ആയിരുന്നല്ലോ)അവൾ അടുത്തെത്തിയപ്പോൾ................ തൊണ്ട വരളുന്നു....കാലുകൾ വിറയ്ക്കുന്നു ശബ്ദം പുരത്ത്‌ വരുന്നില്ല......അവസാനം ഞാൻ അവളോട്‌ അത്‌ പറഞ്ഞു.......................(യാഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ)
സന്തോഷിക്കണ്ട പന്ത്‌ ഇപോഴും പഴയ കോർട്ടിൽ തന്നെ അവൾകിപ്പോഴും ഞാൻ സഹോദരൻ തന്നെയാണെന്ന്(കാലം മായ്ക്കാത്ത മുറിവ്‌ ഇല്ലെന്നു പറയുന്നതൊക്കെ ചുമ്മാ)അങ്ങനെ രണ്ടാമതും "ഇളിഭ്യനായി,വിഷണ്ണനായി,ഏകാന്തനായി നിന്നു" ഈ നിർഭാഗ്യവാനായ ഞാൻ
വീണ്ടും 'മാനസമൈനേ' പാടി തിരികെ നടന്നപ്പൊളാണ്‌ ഞെട്ടിക്കുന്ന ആ സത്യം ഞാൻ മനസിലാക്കിയത്‌...................................
അയ്യടാ...................ബാക്കി പിന്നെ വായിച്ചാ മതി....................
(തുടരും).........................................

1 comment:

  1. തുടരന്‍ ആക്കേണ്ടിയിരുന്നില്ല. ഒറ്റ പോസ്റ്റാക്കി എഴുതാമായിരുന്നല്ലോ.

    ReplyDelete

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!