ഗന്ധർവ്വപുരാണം

2009-01-22

ആദ്യപ്രണയം...........ഫ്ലാഷ്ബാക്ക്‌(മൂന്നാമങ്ഗം)

അങ്ങനെ.....................
ആ ഞെട്ടിക്കുന്ന സത്യം ഞാൻ മനസിലാക്കി.
അവളുടെ അമ്മ അഥവാ ഉമ്മ എന്ന മനുഷ്യസ്ത്രീ എല്ലാം ഒളിഞ്ഞു നിന്നു കേൾക്കുന്നുണ്ടായിരുന്നു(അടി വരുന്ന വഴിയേ!!)
ഞാൻ ഒന്നുമറിയാത്തതുപോലെ നിർവ്വികാരപരബ്രഹ്മാനന്ദത്തിരുവടികളായി 'ഒരൊറ്റ ഓട്ടം'.
പിന്നെ ഉള്ള ദിവസങ്ങൾ സഹനത്തിന്റെയും ക്ഷമയുടേയും ആയിരുന്നു.(നല്ല മലയാളത്തിൽ പറഞ്ഞാൽ തല പൊക്കി നോക്കാൻ വയ്യാതായി)
എന്നെ സഹോദരനായി കാണുന്ന എന്റെ ആദ്യത്തെ പ്രണയിനി,മകളുടെ കാമുകനെ കാനുംബോൾ രൂക്ഷമായി നോക്കുന്ന ഭാവി അമ്മായിയമ്മ സോറി ഉമ്മ,ഇതിനിടയിൽ ഒന്നുമറിയാത്ത എന്റെ മാതാവും പിതാവും(അറിഞ്ഞിരുന്നെങ്ഗിൽ എന്റെ ആപ്പീസ്‌ അന്നതോടെ പൂട്ടിയേനെ).
പ്രണയതിന്റെ ആദ്യത്തെ ചുവട്‌ തെന്നിവീണതിന്റെ ആഘാതം മാറിയെന്ന് സമാധാനിച്ച്‌ ഇരിക്കവെ കൂനിന്മേൽ കുരു പോലെ അടുത്ത പാര അതും ഗൾഫിൽ നിന്നുള്ള ഇറക്കുമതി പാര അതു തന്നെ അവളുടെ തന്ത എന്ന വാപ്പ
അവളുടെ വാപ്പ വന്നതോടെ എന്റെ നല്ല കാലം തുടങ്ങി.മുൻപ്‌ തല കുനിച്ചാണ്‌ നടന്നത്തെങ്ഗിൽ ഇപ്പോൾ അങ്ങോരുടെ തല കാണുംബോൾ തറയിൽ കിടന്ന് നിരങ്ങേണ്ട അവസ്‌ഥ ആയെന്ന് പറഞ്ഞാ മതിയല്ലോ. ഇനി ഒരിക്കലും ഒരു പെണ്ണിന്റേം മുഖത്ത്‌ നോക്കില്ലെന്ന് ശപഥം എടുത്തു പോയി ഞാൻ(അത്‌ അപ്പോ തന്നെ ഞാൻ തിരുത്തി അത്‌ കാര്യം വേറെ)
പക്ഷേ ഒരു ദിവസം പിടി വീണു.അതും നല്ല രാവിലേ.പുള്ളിക്കാരൻ ചിരിച്ച്‌ കൊണ്ട്‌ അടുത്തേക്ക്‌ വന്നു(കൊലച്ചിരി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ)എന്റെ തോളത്‌ കയ്യിട്ട്‌ പതുക്കെ ഒരരുകിലേക്ക്‌ കൊണ്ടു പോയി.
...............................................
സുന്ദരമായ ഒരടി പ്രതീക്ഷിച്ചാൽ നിങ്ങൾക്‌ പിന്നേം തെറ്റി.പുള്ളി ചിരിച്ച്‌ കൊണ്ട്‌ തന്നെ എന്നൊട്‌ പറഞ്ഞു "ഞാൻ ചിലതൊക്കെ അറിഞ്ഞു.ഞാനായിട്ടൊന്നും ചെയ്യുന്നില്ല.ഞാൻ ഒരുപാട്‌ ലോകം കണ്ടവനാ.ഇനി ഇത്‌ പോലെ ഒന്നും വേണ്ട കേട്ടൊ"
ഞാൻ തലക്കടിയേട്ടവനെപോലെ ഒരു മിനിറ്റ്‌ അവിടെ നിന്നു.ഇത്ര മാന്യമായ 'ഒരടി' ഞാൻ തീരെ പ്രതീക്ഷിച്ചില്ല.എല്ലാ പെൺജനങ്ങലുടേയും അഛന്മാർ ഇങ്ങനെ ആയിരുന്നെങ്ങിൽ ഞങ്ങളെപോലുള്ളവർക്ക്‌ ഒരു പ്രോൽസാഹനമായേനെ അല്ലേ കാമുകസുഹ്രുത്തുക്കളേ
ആദ്യപ്രണയാബദ്ധകർമകാൻഡം ഇവിടെ പൂർട്ത്തിയാകുന്നു.മാന്യവായനക്കാർക്ക്‌ നന്ദി.


ഈ കഥയുടെ ഗുനപാഠം 1:പ്രണയാഭ്യർത്ഥ്നക്കുള്ള ലൊക്കേഷൻ കാമുകിയുടെ വീട്ടിൽ നിന്ന് കുറഞ്ഞത്‌ 1 കി.മീ അകലെ എങ്ഗിലും ആയിരിക്കണം എല്ലാ തന്തമാരും 'ഈ തന്തയെ" പോലെ അകണമെന്നില്ല.
2:നമ്മുടെ തടി നമ്മൾ തന്നെ നോക്കനം

No comments:

Post a Comment

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!