ഗന്ധർവ്വപുരാണം

2009-05-02

ഉത്തരം പറയൂ.......സമ്മാനങ്ങൾ നേടൂ......(answer the riddle)

അതിബുദ്ധിമാനെന്ന് ലോകം വിശേഷിപ്പിക്കുന്ന ഒരു ശാസ്ത്രകാരന്റെ സംഭാവനയായ ഒരു RIDDLE(കടങ്കഥ) താഴെ കൊടുക്കുന്നു.അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തിൽ ലോകജനസംഖ്യയിൽ 98% പേർക്കും ഇതിന്‌ ഉത്തരം കണ്ടെത്താൻ കഴിയില്ല.നിങ്ങൾ ബാക്കിയുള്ള 2%  പേരിൽ വരുമോ?

ഒന്നു ശ്രമിച്ച്‌ നോക്കൂ...........................1.ഒരു നിരത്തിൽ 5 വീടുകൾ ഉണ്ട്‌.5 വീടുകൾകും 5 വ്യറ്റ്യസ്ത നിറങ്ങൾ നൽകിയിരിക്കുന്നു.


2.ഓരോ വീട്ടിലും 5 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്നു.


3.ഓരോരുത്തരും 5 തരം മദ്യം കുടിക്കുന്നു,5 തരം സിഗററ്റ്‌ വലിക്കുന്നു,5 തരം മൃഗങ്ങളെ വളർത്തുന്നു.

ചോദ്യം:ആരാണ്‌ 'മത്‌സ്യം' വളർത്തുന്നത്‌?

സൂചനകൾ:

1.ബ്രിട്ടീഷുകാരൻ ചുവന്ന വീട്ടിൽ താമസിക്കുന്നു.

2.സ്വീഡിഷുകാരൻ പട്ടിയെ വളർത്തുനു.

3.ഡെയിൻകാരൻ ചായയാണ്‌ കുടിക്കുന്നത്‌.

4.പച്ച വീടിന്റെ ഇടത്‌ഭാഗത്താണ്‌ വെള്ള വീട്‌.

5.പച്ച വീടിന്റെ ഉടമസ്ഥൻ കോഫിയാണ്‌ കുടിക്കുന്നത്‌.

6.'പാൽ മാൽ' സിഗററ്റ്‌ വലിക്കുന്നയാൾ പക്ഷികളെ വളർത്തുന്നു.

7.മഞ്ഞ വീട്ടിലെ ആൾ 'ഡൻഹില്ല്' വലിക്കുന്നു.

8.മധ്യഭാഗത്തെ വീട്ടിലുള്ള ആൾ പാൽ കുടിക്കുന്നു.

9.നോർവ്വീജിയക്കാരൻ ആദ്യത്തെ വീട്ടിൽ താമസിക്കുന്നു.

10.'ബ്ലെൻഡ്സ്‌' വലിക്കുന്ന ആളിന്റെ വീട്‌ പൂച്ചയെ വളർത്തുന്ന ആളിന്റെ വീടിന്‌ അടുത്തതായിട്ടാണ്‌.

11.കുതിരയെ വളർത്തുന്ന ആളിന്റെ വീട്‌ 'ഡൻഹില്ല്' വലിക്കുന്ന ആളിന്റെ വീടിന്‌ അടുത്തതായാണ്‌.

12.'ബ്ലൂ മാസ്റ്റർ' വലിക്കുന്ന ആൾ ബിയറാണ്‌  കുടിക്കുന്നത്‌. 

13.ജർമൻകാരൻ 'പ്രിൻസ്‌' വലിക്കുന്നു.

14.നോർവ്വീജിയക്കാരൻ നീലവീടിന്‌ അടുത്തതായി താമസിക്കുന്നു.

15.'ബ്ലെൻഡ്സ്‌' വലിക്കുന്ന ആളിന്റെ അയൽക്കാരൻ വെള്ളം കുടിക്കുന്നു.


മുകളിലെ സൂചനകളിൽ നിന്ന് ഉത്തരം കണ്ടെത്തി കമന്റ്‌ ചെയ്യൂ.ബൂലോകത്തിലെ "ആസ്ഥാനബുജി"(ബുദ്ധിജീവി) പട്ടം നേടൂ.(സ്പോൺസർമാരെ കിട്ടിയാൽ വിലപിടിപ്പുള്ള സമ്മാനങ്ങളും നേടാം.സ്പോൺസർമാരിൽ നിന്ന് ഒരു വലിയ തുക ഞാൻ പ്രതീക്ഷിക്കുന്നു.എന്നെ നിരാശപ്പെടുത്തരുത്‌.)


[ഈ കടങ്കഥ എന്റെ കണ്ണിൽ പെട്ടതിന്‌ ഇവരോട്‌ കടപ്പാട്‌:

        പി.കെ.ജയരാജ്‌

        മാതൃഭൂമി ആഴ്ചപ്പതിപ്പ്‌      ]

ലേഖകന്റെയോ മാതൃഭൂമിയുടെയോ അനുമതിയില്ലാതെയാണ്‌ ഇത്‌ പോസ്റ്റ്‌ ചെയ്യുന്നത്‌.

മഹാനായ, ഈ കടങ്കഥയുടെ, സ്രഷ്ടാവിന്റെ പേര്‌ നിങ്ങളുടെ ഉത്തരങ്ങൾ കിട്ടിയതിന്‌ ശേഷം വെളിപ്പെടുത്താം.ഉത്തരം കണ്ടെത്തിയ വഴി (നേരായ മാർഗത്തിലാണോ അതോ കറക്കിക്കുത്താണോ) എന്ന് വ്യക്തമാക്കുക.

ശരിയായ ഉത്തരം നൽകുന്നവരുടെ പേരുകൾ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യുന്നതും അവരെ 'ആസ്ഥാനബുജികൾ'ആയി പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്‌.


 NB :1.കോപ്പി അടിക്കരുത്‌.

   2.വിജയികളെ പ്രഖ്യാപിക്കുന്നത്‌ കമ്മറ്റി യുടെ       തീരുമാനത്തിൽ ആയിരിക്കും.ഇത്‌ ചോദ്യം  ചെയ്യാൻ
പാടുള്ളതല്ല.

3.സമ്മാനങ്ങൾ കമ്മറ്റിയുടെ കയ്യിൽ  ഭദ്രമായ്‌  'ഇരിക്കും'.9 comments:

 1. അതിബുദ്ധിമാനെന്ന് ലോകം വിശേഷിപ്പിക്കുന്ന ഒരു ശാസ്ത്രകാരന്റെ സംഭാവനയായ ഒരു RIDDLE(കടങ്കഥ) താഴെ കൊടുക്കുന്നു.അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തിൽ ലോകജനസംഖ്യയിൽ 98% പേർക്കും ഇതിന്‌ ഉത്തരം കണ്ടെത്താൻ കഴിയില്ല.നിങ്ങൾ ബാക്കിയുള്ള 2% പേരിൽ വരുമോ?

  ഒന്നു ശ്രമിച്ച്‌ നോക്കൂ...........................

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. അതിനു മുന്‍പ് ഇവിടെ ഒനു നോക്കൂ. 2 വര്‍ഷം മുന്‍പത്തെ പോസ്റ്റ് ആണ്
  :)

  ReplyDelete
 4. ഈ "ഡെയിൻകാരൻ" എന്നതിനു പകരം "ഡാനിഷുകാരന്‍" എന്നാക്കിക്കൂടേ ഗ‌ന്ധ‌ര്വ്വാ?
  പിന്നെ.. ഇതിനു മാതൃഭൂമിയോട് അനുവാദമൊന്നും ചോദിച്ചില്ല എന്നൊന്നും പറയേണ്‍റ്റിയിരുന്നില്ല.
  ഈ ലിങ്ക് ഒന്നു നോക്കൂ.
  http://www.brainmass.com/homework-help/math/other/123711
  ഒരു 2.19 ഡോള‌‌ര്‍സ് കൊടുത്താല്‍ ഉത്തരമിങ്ങ്പോരും എന്നതുകൊണ്ട് ഞാന്‍ വലിഞ്ഞു.

  ReplyDelete
 5. എന്നെ ആസ്ഥാന തെര‌ച്ചിലുകാരന്‍ ആക്കി പ്രഖ്യാപിച്ചാ മ‌തി. ( ഏതായാലും സമ്മാനങ്ങൾ കമ്മറ്റിയുടെ കയ്യിൽ ഭദ്രമായ്‌ 'ഇരിക്കും' എന്നാണ‌ല്ലോ. മുറുക്കിപ്പിടിച്ചോണ്ടിരുന്നോ)
  ഗൂഗിളമ്മച്ചി തുണൈ.
  കീ വേര്‍ഡ് "Who Owns the Fish".. ര‌‌ണ്ടാം റിസ‌ള്‍ട്ട്.
  http://www.geocities.com/oosterwal/puzzle/einsteina.html

  സിഗരറ്റിനു പകരം ക‌ളിക‌ള്‍ ആണെന്നേ ഉള്ളൂ.

  സമാന‌മായി ഒരു എക്സെല്‍ ഷീറ്റ് ഞാന്‍ ഉണ്ടാക്കി. താല്പ്പര്യമുള്ളവ‌ര്‍ക്ക് വ‌ര്‍ക്കൗട്ട് ചെയ്തു നോക്കാം
  http://spreadsheets.google.com/ccc?key=rH06I1wf-cGW71ewXfBbPaQ

  ReplyDelete
 6. മാതൃഭൂമി ആഴ്ചപതിപ്പിൽ ഇത്‌ കണ്ടപ്പോൾ ഒരു കൗതുകം തോന്നി പോസ്റ്റ്‌ ചെയ്തതാണ്‌.'ശ്രീ' താങ്കൾ ഇത്‌ നേരത്തെ പോസ്റ്റ്‌ ചെയ്തത്‌ അരിഞ്ഞിരുന്നില്ല.ശ്രദ്ധയിൽ പെടുത്തിയതിന്‌ നന്ദി.


  പിന്നെ നിഷ്കളങ്കാ‍ാ....താങ്കൾ ഒരു സംഭവം തന്നെ കുത്തിയിരുന്ന് കണ്ടുപിടിച്ചല്ലോ?താങ്കളെ 'ആസ്ഥാനതെരച്ചിൽകാരനാ'യി ഞാൻ പ്രഖ്യാപിക്കുന്നു.പോരേ?


  പിന്നെ ഒരു ചിന്ന പ്രോബ്ലം നിഷ്കളങ്കാ,താങ്കൾ ആദ്യത്തെ വ്യവസ്ഥ ലംഘിച്ചിരിക്കുന്നു.നെറ്റിൽ നിന്ന് കോപ്പിയടിച്ചു എന്ന കുറ്റത്തിന്‌ താങ്കൾ അയോഗ്യനാക്കപ്പെട്ടിരിക്കുന്നു.ക്ഷമിക്കണേ!(:0)

  ReplyDelete
 7. ഉത്തരം കിട്ടുന്നില്ല മാഷേ
  :(

  ReplyDelete
 8. ഞാൻ പ്രതീക്ഷിച്ചതു പോലെ ഒരു പ്രതികരണം ലഭിച്ചില്ല.ഒരുപക്ഷേ അൽപം വലിയ കടങ്കഥ അയത്‌ കൊണ്ടാകാം.എന്തായാലും ഉത്തരം പറഞ്ഞേക്കാം.ജർമൻകാരനാണ്‌ മത്സ്യം വളർത്തുന്നത്‌.മൽസരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.


  NB:സമ്മാനം ഞാൻ എടുക്കുവാണേ........:0)

  ReplyDelete
 9. വെഞ്ഞാറമൂടിനടുത്ത്‌ വേളാവൂര്‍ എന്നൊരു സ്ഥലത്തെ പറ്റി കേട്ടിട്ടുണ്ടോ? സുരേഷ്കുമാര്‍, പ്രദീപ്‌, ഉണ്ണികൃഷ്ണന്‍ എന്നിവരെ അറിയുമോ? ഞാന്‍ കഴിഞ്ഞയാഴ്ച്ച വെഞ്ഞാറമൂട്ടില്‍ ഉണ്ടായിരുന്നു...... കൂടുതല്‍ വിവരങ്ങളറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ വിളിക്കൂ +919020962224

  ലാല്‍ സലാം

  ReplyDelete

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!