ഗന്ധർവ്വപുരാണം

2009-06-09

ആങ്ങ്‌ സാൻ സൂകി--ബർമ്മയുടെ പ്രതീക്ഷ



സ്വാതന്ത്ര്യത്തിനായി ലോകമെങ്ങും സായുധപോരാട്ടങ്ങൾ നടക്കുന്ന കാലഘട്ടമാണിത്‌.അധികാരത്തിനായി നടക്കുന്ന പോരാട്ടങ്ങൾ എല്ലാം രക്തരൂക്ഷിതമായ യുദ്ധങ്ങളായി മാറുന്നു.വെടിയുണ്ടകൾ സ്വാതന്ത്ര്യം നേടിത്തരുമെന്ന് വിശ്വസിക്കുന്നവരുടേയും അടിച്ചമർത്തലുകളിലൂടെ തങ്ങളുടെ അധീശത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടേയും ഇടയിൽ നിരപരാധികളുടെ നിലവിളികൾ മുങ്ങിപ്പോകുന്നു.പാവപ്പെട്ട ജീവിതങ്ങൾ തകർത്തെറിയപ്പെടുന്നു.പിൻജുബാല്യങ്ങൾ ചതഞ്ഞരയുന്നു.മതങ്ങളും മതങ്ങൾക്കകത്തെ ഉപവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നു.അതിന്റെയൊക്കെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്നത്‌ നിരപരാധികളാണെന്ന് അവർ ഓർക്കുന്നില്ല.തീർത്തും സങ്കീർണ്ണമായ ഒരു ലോകക്രമത്തിന്‌ നടുവിലാണ്‌ നമ്മൾ ഓരോരുത്തരും.


ഒന്നോർത്തുനോക്കൂ..............


സഹനസമരത്തിലൂടെ 'സൂര്യനസ്തമിക്കാത്ത നാട്ടി'ലെ അധികാരത്തെ മുട്ട്‌ കുത്തിച്ച ഒരു സന്യാസിവര്യൻ ജീവിച്ചിരുന്ന ഭൂമിയാണിത്‌,നമ്മുടെ ഈ ഭാരതത്തിൽ.അഹിംസാമാർഗ്ഗത്തിലൂടെ വർണ്ണവിവേചനത്തിനെതിരേ പോരാടി വിജയം നേടിയ ഒരു കറുത്തവനും(പുറമേ മാത്രം) ഒരു ഓർമപ്പെടുത്തലായി ഇവിടെ ജീവിക്കുന്നു.ലോകത്തെ മര്യാദ പഠിപ്പിക്കുന്ന അമേരിക്കയിൽ കറുത്തവന്‌ വേണ്ടി പോരാടാൻ മാർട്ടിൻ ലൂഥർ കിംഗ്‌ jr. സ്വീകരിച്ചതും അഹിംസാമാർഗം തന്നെ ആയിരുന്നു.ഇവരോടൊപ്പം ഓർക്കേണ്ട മറ്റൊരു പേരു കൂടിയുണ്ട്‌--ആങ്ങ്‌ സാൻ സൂകി.


ബർമ്മയിലെ ജനങ്ങളുടെ പ്രതീക്ഷയുടെ പേരാണ്‌ ആങ്ങ്‌ സാൻ സൂകി.21 വർഷം മുൻപ്‌ തന്റെ മാതൃഭൂമിയുടെ മോചനത്തിനായി ജീവിതം ഹോമിച്ചവൾ.അവർ ഇപ്പോഴും പോരാടുന്നു തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി,ബർമ്മയുടെ സ്വാതന്ത്ര്യത്തിനായി................


ആങ്ങ്‌ സാൻ സൂകിയുടെ ജീവിതത്തിന്റെ ഒരു രൂപരേഖ അതാണ്‌ ഞാൻ ഉദ്ദേശിക്കുന്നത്‌.കാരണം ജീവിതത്തിലെ നിരാശകൾ തളർത്തുന്നവർക്ക്‌ ആ ജീവിതം ഒരു പ്രചോദനമായിരിക്കും.
.

ആങ്ങ്‌ സാൻ സൂകിയെ കുറിച്ച്‌ കൂടുതൽ അറിയാൻ താൽപര്യമുണ്ടെങ്കിൽ
എന്റെ http://nidheeshvjd.wordpress.com/2009/06/09/ആങ്ങ്‌-സാൻ-സൂകി-aang-saan-suuki/ എന്ന പോസ്റ്റിലേക്ക്‌ പോകൂ.



4 comments:

  1. ഒരുപാട് നന്ദി..
    ഇതെല്ലാം എനിക്ക് പുതിയ അറിവുകളാണ്

    ReplyDelete
  2. മുമ്പൊരിക്കല്‍ സൂകിയെക്കുറിച്ച് വായിച്ചിരുന്നു, നന്ദി...

    ReplyDelete

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!