
എനിക്ക് പോലീസേമ്മാന്മാരുമായിട്ട് ഇടപെടാനുള്ള അവസരം അധികം ലഭിച്ചിട്ടില്ല.ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കണ്ണിൽ അതൊരു കുറവായി തോന്നാം.ഞാനും ഒരു ചെറുപ്പക്കാരനാണല്ലോ?സ്വൽപ്പം അടിപിടിയും വാളിത്തരങ്ങളും ഒന്നുമില്ലെങ്കിൽ ഇന്നത്തെ കാലത്ത് വലിയ കുറച്ചിലാണ്.ക്ഷമിക്കുക സഹോദരന്മാരെ,അടിയും വാങ്ങിക്കൊണ്ട് നെഞ്ജും വിരിച്ച്നിൽക്കാനുള്ള ആമ്പിയർ ഇല്ലാത്തത് കൊണ്ട് നമ്മളെ വിട്ടുപിടി.
ഇനി കാര്യത്തിലേക്ക് കടക്കാം.പോലീസുകാരുമായി മൂന്ന് തവണ ഞാൻ നേരിട്ടുള്ള ഇടപാട് നടത്തിയിട്ടുണ്ട്.അതിൽ രണ്ടെണ്ണം ആവശ്യവും ഒന്ന് വഴിയേ പോയ വയ്യാവേലിയും.
വയ്യാവേലിയിൽ നിന്ന് തുടങ്ങാം.
സ്ഥലം പ്രൈവറ്റ് ബസ്‌സ്റ്റാന്റ്.ഞാൻ പഠനമൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വന്ന് നിൽക്കുകയാണ്.സ്കൂളും കോളേജും ഒക്കെ വിട്ട സമയമായത് കൊണ്ട് ധാരാളം ചെല്ലക്കിളികളും ഉണ്ട്.എന്റെ റൂട്ടിൽ ധാരാളം ബസ്സുണ്ടെങ്കിലും ഞാൻ അൽപം വൈകിയേ വീട്ടിലെത്താറുള്ളൂ.വിശ്രമവേളകൾ സന്തോഷകരമാക്കുക എന്നതാണല്ലോ നമ്മുടെ പോളിസി.പിന്നെ എല്ലാ നിരാലംബകളായ പെൺകുട്ടികളും ശരിയായ ബസ്സിൽ തന്നെയാണോ കയറുന്നത് എന്ന് ശ്രദ്ധിക്കാൻ ഒരാളുള്ളത് ഒരു നല്ല കാര്യമല്ലേ?ഞാൻ ഒരു പരോപകാരിയാണെന്നുള്ളത് മറക്കരുത് എന്നപേക്ഷ.
നയനാനന്ദകരമായ കാഴ്ചകൾ കണ്ട് വെള്ളമിറക്കികൊണ്ട് നിന്നപ്പോൾ, അല്ല!!!, ഈ പരോപകാരം തുടർന്ന് കൊണ്ടിരുന്നപ്പോഴുണ്ട് ഒരു ശബ്ദം.നല്ല ഒന്നാന്തരം ഒരു പാമ്പ്.തെറ്റിദ്ധരിക്കല്ലേ! രണ്ട് കാലിൽ നടക്കുന്ന വിഷമില്ലാത്ത ജാതിയാണ്.ആദ്യമൊക്കെ ചേരയായിരുന്നെങ്കിലും പതിയെ പാമ്പ് പത്തി വിടർത്തി.ബസ്‌സ്റ്റാന്റ് മുഴുവൻ അളന്നെടുത്ത് കൊണ്ട് തെക്ക്-വടക്ക് നടക്കുന്നതിനിടെ പലരേയും വെല്ലുവിളിച്ച് തുടങ്ങി."ആരെടാ എന്നെ നിലക്കു നിർത്താൻ വന്നത്,നീയാണോടാ .........മോനേ", "എന്നെ ആരും മര്യാദ പഠിപ്പിക്കാൻ വരണ്ട കേട്ടോടാ ...............മക്കളേ" തുടങ്ങി ഭരണിപാട്ട്.ഇടക്കിടക്ക് ചില സിനിമാഗാനങ്ങൾ സ്വന്തമായി സംഗീതം നൽകി അദ്ദേഹം സംഗീതത്തിലുള്ള പ്രാവീണ്യവും തെളിയിച്ചുകൊണ്ടിരുന്നു.
ഇതൊക്കെ കണ്ടും കേട്ടും രസിച്ചുകൊണ്ട് നിന്ന ഞാൻ കുറച്ചപ്പുറത്ത് മാറി നിൽക്കുന്ന ഒരു പോലീസേമാനെ കണ്ടു.ഷൈൻ ചെയ്യാൻ ഇതു തന്നെ അവസരം എന്നു ഞാൻ മനസ്സിലാക്കി(ഈ അനീതി കാണുമ്പോൾ ചോര തിളക്കുന്ന പരിപാടിയുണ്ടല്ലോ അതിനു ഈ രംഗത്ത് നല്ല സ്കോപ്പുണ്ട്).വായു വലിച്ചു കേറ്റി മസിലൊക്കെ വീർപ്പിച്ച്, വലിയ ഗമയിൽ ആ പോലീസുകാരന്റെ അടുത്തെത്തിയ ഞാൻ പെൺകുട്ടികൾ എല്ലാം കാണത്തക്കവിധത്തിൽ കൈചൂണ്ടി അൽപ്പം ഉറക്കെ പറഞ്ഞു:"സാർ,ഒരു കള്ളുകുടിയൻ അവിടെക്കിടന്ന് ബഹളമുണ്ടാക്കുന്നു.കുറച്ച് സമയമായി സാർ. എന്തെങ്കിലും ചെയ്യണം".അത് കേട്ട് ആ പോലീസുകാരൻ ‘ഇവനെവിടന്ന് പൊട്ടിമുളച്ചവൻ‘ എന്ന മട്ടിൽ രുക്ഷമായി ഒന്നു നോക്കിയിട്ട് പറഞ്ഞു:"അയാൾ കുറച്ച് കഴിഞ്ഞ് പൊയ്ക്കൊള്ളും.താൻ തന്റെ കാര്യം നോക്ക്".വലിച്ചു കയറ്റിയ കാറ്റ് മുഴുവൻ ശൂ...ശ്..ശൂ....... ചെല്ലക്കിളികൾ കേട്ടോ ആവോ?കേട്ടെങ്കിൽ................................
കർമ്മനിരതനായ ഒരു മനുഷ്യന്റെ ജോലിയിൽ തടസ്സം ഉണ്ടാക്കിയ കുറ്റവാളിയെപ്പോലെ ഞാൻ, പെൺകുട്ടികൾ നിന്ന ഭാഗത്തേക്ക് ഒന്നു നോക്കുകപോലും ചെയ്യാതെ, അടുത്തു വന്ന ബസ്സിൽ ചാടിക്കയറി.അപ്പോൾ പിന്നിൽ നിന്നും ഒരു ശബ്ദം:"ആരെടാ എന്നെ നിലക്ക് നിർത്താൻ വന്നത്,നീയാണോടാ ........... മോനേ".
പോലീസുകാരുമായി മൂന്ന് തവണ ഞാൻ നേരിട്ടുള്ള ഇടപാട് നടത്തിയിട്ടുണ്ട്.അതിൽ രണ്ടെണ്ണം ആവശ്യവും ഒന്ന് വഴിയേ പോയ വയ്യാവേലിയും.
ReplyDeleteവയ്യാവേലിയിൽ നിന്ന് തുടങ്ങാം.
ഇതു താന്‍ നമ്മുടെ പോലീസ്.....
ReplyDeleteഅതു കലക്കി...ബാക്കി രണ്ട് അനുഭവവും കൂടിങ്ങു പോരട്ടെ മാഷേ...
ReplyDeleteഇത്രയല്ലേ സംഭവിച്ചുള്ളു. ഒരു തല്ല് കേസിന്‍റെ സ്ഥതി എന്തായി എന്ന് പൊലീസിനോട് അന്വേഷിക്കാന്‍ ചെന്ന് കേസില്‍ ഒന്നാം പ്രതിയായ ഒരാളെ എനിക്കറിയാം. ബാക്കി കൂടി വായിക്കാന്‍ കാത്തിരിക്കുന്നു.
ReplyDeletepalakkattettan
ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാൻ പോകരുത്..:):):):):):)
ReplyDeleteവന്നവർക്കും വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.
ReplyDeletekollam nannayittundu sarasam manoharam
ReplyDeleteഹ..ഹ..കൊള്ളാം.
ReplyDelete:"അയാൾ കുറച്ച് കഴിഞ്ഞ് പൊയ്ക്കൊള്ളും.
ReplyDeleteതാൻ തന്റെ കാര്യം നോക്ക്".
ദേ അതു തന്നെ അത്രേ ഉള്ളു.!! :)
ഒരു പോലീസുകാരനുള്ള വിവരം പോലും എഞ്ചിനീയറാകാന്‍ പോവുന്നവന് ഇല്ലാതെ പോയല്ലൊ...
ReplyDeleteഹ്..!
ReplyDelete:))