ഗന്ധർവ്വപുരാണം

2010-12-29

മഴ തോർന്ന നേരം



കുറേ നാളായി ബ്ളോഗ് എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്.എന്റെ മറ്റൊരു ബ്ളോഗിലെ ഒരു പോസ്റ്റ് ഞാൻ റീ-പോസ്റ്റുന്നു


മഴ തോർന്ന നേരം

മഴ തോർന്നു……….
ഇലത്തുമ്പിൽ പറ്റിപ്പിടിച്ച നീർത്തുള്ളി
താഴെവീഴാൻ മടിച്ചുനിൽക്കുന്നു
വീഴുമെന്നറികിലും എന്തോ പ്രതീക്ഷിച്ച്
പറ്റിപ്പിടിച്ചങ്ങനെ നിൽക്കുന്നു
ആദ്യം തോന്നി പരിഹാസം,പിന്നെ സഹതാപം,
പിന്നെ ഒരൽപം ഹൃദയനൊമ്പരം

ആദ്യമാ ഇലച്ചാർത്തിനെ പുല്കുമ്പോൾ
അറിഞ്ഞിരിക്കില്ല നീ,അന്ത്യമിങ്ങനെയെന്ന്
മേഘക്കീറിൽ നിന്ന് ബന്ധം വിടുവിച്ച്
അഗാധതയിലേക്ക് കൂപ്പ് കുത്തുമ്പോൾ
കിട്ടിയൊരിലക്കൈത്താങ്ങ്
മനസ് നിറഞ്ഞാഹ്ളാദിച്ചിട്ടുണ്ടാവണം
ഇനി ഇവനാണെനിക്ക് എല്ലാമെന്ന്
സുഖവും ദു:ഖവും ചിരിയും കരച്ചിലും
കാമവും വിശപ്പും പങ്കുവെക്കാമെന്ന്
ഏകാന്തതയിലെ കുറ്റാക്കൂരിരുട്ടിനെ
കൈത്തിരിയായിവന്ന് പൊട്ടിച്ചിതറിക്കുമെന്ന്
ഒരുപാടുദൂരം ഇനി ഒന്നായി നടക്കാമെന്ന്
ഒരുപാട് സ്വപ്നങ്ങൾ ഒന്നായി കാണാമെന്ന്
ഒരുപാട് ദുഖ:ങ്ങൾ തല കുനിപ്പിക്കുമ്പോൾ
ചാഞ്ഞുകിടന്നുറങ്ങാൻ ഒരു തോളാകുമെന്ന്

പിന്നൊരു നിമിഷം,നിർദ്ദാക്ഷിണ്യമവൻ
ഒഴിവാക്കി നിന്നെ,പുതിയതൊന്നിനെ പുൽകാൻ
താഴെ വീഴുമെന്നറിയാം,പൊട്ടിച്ചിതറുമെന്നറിയാം
എങ്കിലും  കടിച്ചുതൂങ്ങിക്കിടക്കുന്നു നീയിപ്പൊഴും
അറിയാമെനിക്ക് നിന്റെ കണ്ണീരും ഉൾത്തുടിപ്പും
വേദനയും സ്വപ്നഭംഗവും നിരാശയും
നിന്നെക്കാളും മുൻപേ പിടിവിട്ട് നിലത്ത്‌വീണ്
ഒരായിരം കഷണമായി ചിതറിത്തെറിച്ചവളാണു ഞാൻ


NB:ഇതൊരു കവിതയായോ എന്നറിയില്ല.വായിച്ചിട്ട് നിങ്ങൾ തന്നെ പറയുക….

10 comments:

  1. കവിതയായോ എന്നൊന്നും അറിയില്ല.
    അനുഭവിച്ചവര്‍ അനുഭവിക്കുന്നവരെ നോക്കിക്കാണുന്നത് നന്നായി പറഞ്ഞു.
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  2. കവിത തന്നെ!
    നന്നായിട്ടുണ്ട്.

    കുത്തും കോമയുമൊക്കെ പ്രയോഗിക്കാന്‍ വിഷമാണെന്ന് തോന്നുന്നു. അതൊ ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ? ;)

    ആദ്യമാ ഇലച്ചാർത്തിനെ പുല്കുമ്പോൾ
    അറിഞ്ഞിരിക്കില്ല നീ,അന്ത്യമിങ്ങനെയെന്ന്..

    ReplyDelete
  3. പുതിയ പോസ്റ്റ് കണ്ടതിൽ സന്തോഷം.

    ReplyDelete
  4. നന്നായിട്ടുണ്ട്, പുതുവത്സരാശംസകൾ!

    ReplyDelete
  5. @റാംജി,
    കമന്റിനു നന്ദി
    @നിശാസുരഭി,
    കവിതയായി എന്നു പറഞ്ഞതിൽ സന്തോഷം.
    ആരും ഭീഷണിപ്പെടുത്തിയിട്ടൊന്നും ഇല്ല.ഇട്ടില്ല അത്രയേ ഉള്ളൂ
    @വെഞ്ഞാറൻ,@ശ്രീ
    കമന്റിനു നന്ദി

    ReplyDelete
  6. കവിതയെ കുറിച്ച് അറിഞ്ഞാലല്ലേ ഇത് കവിതയാണോ എന്ന് പറയാനാവൂ....
    എന്തായാലും അല്പം നല്ല ചിന്തകള്‍ പൊഴിഞ്ഞു വീഴുന്നുണ്ട് ഇതില്‍.
    ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ..

    ReplyDelete
  7. നല്ല കവിത. നല്ല ചിന്തയും. സംശയമില്ലാതെ എഴുതുമല്ലോ. പുതിയ പോസ്റ്റുകള്‍ അറിയിക്കുമല്ലോ.
    പുതുവത്സര ആശംസകളോടെ

    ReplyDelete
  8. എന്തായാലെന്താ...കലക്കി...

    കവിത തന്നെ സംശയം വേണ്ടാ...ട്ടോ
    ഭാവുകങ്ങള്‍ ........

    ReplyDelete
  9. നന്നായിടുണ്ട് ഹിന്ദുവല്ലാത്ത മുസ്ലിമല്ലാത്ത ക്രിസ്ത്യാനി അല്ലാത്ത ഗന്ധര്‍വാ..
    ഭാരതീയനുമാകണ്ട.. ലോകമേ തറവാട്.. അതാകും കൂടുതല്‍ നന്ന്.

    ReplyDelete

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!