ഗന്ധർവ്വപുരാണം

2009-03-06

(കൂട്ടുകാരന്റെ)പ്രണയം തേടി................

കുറച്ച്‌ നാളായി കയ്യൊക്കെ ഒന്ന് മെനക്കെടുത്തിയിട്ട്‌......ഇന്ന് എന്തായാലും ഒരു കൈ അല്ലെങ്ഗിൽ വേണ്ട രണ്ട്‌ കൈയും നോക്കാം.................................................

പ്രണയമാണല്ലോ നമ്മുടെ ഇഷ്ടവിഷയം.അത്‌ തന്നെ അയിക്കോട്ടെ ഇത്തവണയും അല്ലേ

കുറേ മുട്ടേന്ന് വിരിയാത്ത പിള്ളാരുടെ അതിസാഹസികതയാണ്‌ സംഭവതിന്റെ ഉൾപ്രേരകം.................പരിശുദ്ധപ്രണയത്തിനായുള്ള ഒരു സാഹസികയാത്ര..........

ആദ്യം ഈ യാത്രയിലേക്ക്‌ നയിച്ച സാഹചര്യത്തെ ഒന്ന് ചുരുട്ടി കൂട്ടി പറഞ്ഞ്‌ തന്നോട്ടെ.എൻജിനീയരിംഗ്‌ കോളേജിലെ പുതുമയിൽ കറങ്ങി നടനിരുന്ന ചുറുചുറുക്കുള്ള 6 പേർ ഞങ്ങൾ ഒരു കൊച്ച്‌ ഗ്ഗ്യാങ്ങ്‌ ആയിരുനു ഒരപ്പാവി ഗ്യാങ്ങ്‌
ഞങ്ങളുടെ കൂട്ടത്തിൽ ഒരു പാട്ടുകാരൻ ഉണ്ടായിരുന്നു പുള്ളിക്കാരന്‌ ഒരു പൂർവ്വപ്രണയമുണ്ടായിരുന്നു ആ കുട്ടി ഇപ്പോൾ അൽപം വടക്ക്‌ എൻജി. പയറ്റിക്കൊണ്ടിരിക്കുകയാണ്‌ നമ്മുടെ കഥാനായകനാണെങ്ങിൽ പ്രേമരോഗം അതിരൂക്ഷം.അങ്ങനെ ഞങ്ങൾ കൂട്ടുകാർ ചേർന്ന് ഒരു പ്ലാനിട്ടു അവൾ അവധിക്ക്‌ നാട്ടിൽ എതുംബോൾ ഒരു ആക്രമണം അതിന്‌ തെരഞ്ഞെടുത്തത്‌ ക്രിസ്തുമസ്‌ അവധിയായിരുന്നു

അങ്ങനെ യാത്ര നിശ്ചയിക്കപ്പെട്ടു. ഞങ്ങൾ 5 ചാവേറുകൾ(സ്ഥലം അൽപം കുഴപ്പം പിടിച്ചത്‌ ആണെന്ന് ഒരഭ്യൂഹം പരന്നിരുന്നു! തിരിച്ചെത്തുമോ ആവോ)ചരിത്രപ്രസിദ്ധമായ തമ്പാനൂർ ബസ്സ്‌ സ്റ്റാന്റിൽ ഒത്ത്‌ കൂടി(ഒരാൾ വന്നില്ല അവന്‌ ബുദ്ധിയുണ്ട്‌)ആദ്യം കണ്ട ബസ്സിൽ തന്നെ ചാടി കയറി.

ഏതാൻഡ്‌ 2 മണിക്കൂർ യാത്രക്ക്‌ ശേഷം ഞങ്ങൾ അവളുടെ അഡ്രസ്സിൽ ഉണ്ടായിരുന്ന സ്ഥലത്തെത്തി.പിന്നെ ആയിരുന്നു എന്റമ്മോ ഉലകം ചുറ്റൽ ആ സ്ഥലം മുഴുവൻ അഭയാർത്ഥികളെപ്പോലെ ഞങ്ങൾ ചുറ്റി ഓരോ ജങ്ഗ്ഷനിലും ചെന്ന് അവളുടെ പേര്‌ ചോദിച്ചു ആർക്കും ഒരു പിടിയുമില്ല ഞങ്ങളാണെങ്ഗിൽ വിശപ്പും ദാഹവും കാരണം ആകെ വശം കെട്ടു യുദ്ധത്തിനു പോയിട്ട്‌ തോറ്റു മടങ്ങേണ്ട അവസ്ഥ

ഇനിയെന്ത്‌ എന്ന ചോദ്യം ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തി(ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ )ഞങ്ങൾ ഇനിയെങ്ങനെ മറ്റുള്ളവരുടെ മുഖത്ത്‌ നോക്കും എന്തോ കളഞ്ഞ ആരെയോ പോലെ വഴിവക്കത്ത്‌ വാറ്റിതിരിഞ്ഞ്‌ നിൽക്കുംബോഴാണ്‌ ഏതോ ഒരു പരട്ട തലയിൽ ആ പുത്തി ഉദിച്ചത്‌ കഥാനായകന്റെ അമ്മായിയപ്പന്റെ കടയിൽ തന്നെ കയറി ചോദിച്ച്‌ കളയാം

ഒന്നും ഓർക്കാതെ പ്രമേയം വോട്ടിനിട്ട്‌ പാസാക്കി ഞങ്ങൾ വിരിഞ്ഞ മാറും ഉയർന്ന ശിരസുമായി നടന്നു സ്ഥലം എത്തിയപ്പോൾ എല്ലാവർക്കും ഒരു മൂത്രാശങ്ക(പൂച്ചക്ക്‌ മണി കെട്ടുന്ന ഏർപ്പാടാണല്ലോ ഒന്നും രണ്ടുമൊക്കെ പോയില്ലെങ്ഗിലേ അൽഭുതമുള്ളൂ)

ക്ഷത്രിയരക്തം ഒഴുകിയ ഞരംബുകൾ ഭാരതപ്പുഴ പോലെ വറ്റിവരൻഡു പിന്നെ എങ്ങനോക്കെയോ ഇരുന്നും നിരങ്ങിയും ഞങ്ങൾ അമ്മായിയപ്പന്റെ കടയിൽ എത്തി(നോക്കി) പരസ്പരം കൈ കോർത്ത്‌ പിടിച്ച്‌ ഞങ്ങൾ കടക്കുള്ളിൽ കയറി(ആരും ഓടി രക്ഷപ്പെടരുതല്ലോ)

രോഗി ഇഛിച്ചതും ഡാക്കിട്ടർ കൽപിച്ചതും മിൽമാ പാൽ!പുള്ളിക്കാരൻ കടയിൽ ഇല്ല എവിടെയോ കല്യാണതിന്‌ പോയിരിക്കുകയാണെന്ന്(ആ കല്യാണചെക്കനും പെണ്ണിനും ഒരായിരം പുതുവൽസരാശംസകൾ ഛേ വിവാഹദിനാശംസകൾ,പതിനായിരത്തിയൊന്ന് ദീർഖസുമങ്ഗലീ ഭവ:,101 പവൻ മാല ഇതൊക്കെ കൊടുത്താൽ കൊള്ളാം എന്നു തോന്നി കൊടുക്കാൻ പറ്റിയില്ലല്ലോന്ന് ഓർത്ത്‌ ഇപ്പോ ഒരു വിഷമം(ചുമ്മാ ഹിഹി))

അമ്മായിയപ്പന്റെ(തെറ്റിദ്ധരിക്കരുത്‌ എന്റെ അല്ല അവന്റെ ,എളുപ്പത്തിനു പറയുന്നെന്നേ ഉള്ളൂ)കടയിൽ ഒരു അസിസ്റ്റന്റ്‌ ഉണ്ടായിരുന്നു പുള്ളി അവളുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു അങ്ഗനെ വീൻഡും ഉയർന്ന മാറും വിരിഞ്ഞ തലയുമായി ഞങ്ങൾ നടന്നു അപ്പോഴല്ലേ രസം ഞങ്ങൾ നേരത്തെ കറങ്ങിയ വഴിയുടെ കുറച്ച്‌ മുകളിലേക്കാണ്‌ നായികയുടെ വീട്‌ അങ്ങനെ ഒടുവിൽ ഞങ്ങൾ യുദ്ധഭൂമിയിൽ എത്തി

നായികയുടെ അമ്മയും നേരത്തെ പറഞ്ഞ കല്യാണതിരക്കിൽ ആയിരുന്നു.വീട്ടിൽ നായികയും ചേച്ചിയും മാത്രം.മറുവശത്തെ ആൾബലം കുറവാണെന്ന് കണ്ടതോടെ ഞങ്ങൾ യോത്ഥാക്കൾ യുദ്ധഭൂമിയിലേക്ക്‌ ചാടിയിറങ്ങി നേരെ ചെന്ന് കാളിംഗ്‌ ബെല്ലിൽ ശംഖുനാദം മുഴക്കി പുറത്തേക്കിറങ്ങി വന്നത്‌ സാക്ഷാൽ കഥാനായിക

അവൾ വന്ന് കുറച്ച്‌ നേരം ഞങ്ങളെ നോക്കി നിന്നു ഒരു പിച്ചക്കാരനോറ്റുള്ള പരിചയം പോലും ആ നോട്ടത്തിൽ കണ്ടില്ല.വെറുതേ ആയോ എന്ന് കരുതി നിൽകുംബോഴാണ്‌ ഞങ്ങൾ അകത്തേക്ക്‌ ക്ഷനിക്കപ്പെട്ടത്‌.പിന്നെ പഴയ പരചയം ഒക്കെ പുതുക്കി ചായയും ബിസ്കറ്റും കഴിച്ച്‌ പോകാൻ നേരമാണ്‌ വന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്‌.പക്ഷേ സംഭവം പറയാൻ അവന്‌ ധൈര്യം ഇല്ല.ഒടുവിൽ ഒന്നും പറയാതെ തിരിച്ച്‌ ഞങ്ങൾ ഇതികർത്തവ്യാമൂഡരായി മലയിരങ്ഗി

ഇറങ്ഗി വരുംബോൾ പെട്ടന്ന് ഒരാൾക്ക്‌ സഹിച്ചില്ല ഇത്രയും കഷ്ടം സഹിച്ചിട്ടും ഒരു ഫലവം ഇല്ലാതെ തിരിച്ച്‌ പോകാൻ വയ്യ എന്നും പറഞ്ഞ്‌ അവൻ കഥാനായകനേം കൂട്ടി തിരിച്ച്‌ യുദ്ധഭൂമിയിലേക്ക്‌ നടന്നു ധൈര്യജ്ം അത്ര പോരാത്തത്‌ കൊണ്ട്‌ ഞങ്ഗൾ അൽപം മാറി നിന്ന് സംഭവം വീക്ഷിച്ചു.അടി വന്നാൽ ഓടാൻ റെഡിയായി....

ഓടാൻ തയ്യാറായിനിന്ന ഞങ്ങളേയും അടി കാണാൻ നിന്ന മാന്യവായനക്കാരേയും നിരശപ്പെടുത്തിക്കൊണ്ട്‌ പുള്ളിക്കാരി ഓകെ പറഞ്ഞു(കാലു കൊണ്ട്‌ നഖചിത്രം വർച്ചുവൊ എന്തോ?)എന്തായാലും യുദ്ധം ജയിച്ച വീരനായകന്മാരായി ഞങ്ങൾ തിരികെ യാത്ര ആരംഭിച്ചു........ഉയർന്ന മാറും വിരിഞ്ഞ തലയും.....അത്‌ തന്നെ


പിന്നെ ചില പിണക്കങ്ങളും ഇണക്കങ്ങളും പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായിയെങ്ഗിലും ഇപ്പോൾ അവർ അവർ സന്തുഷ്ടമായ പ്രേമജീവിതം നയിക്കുന്നു(കല്യാണം ഉടനെ ഉണ്ടാവട്ടെ!!!!!!)


............ശുഭം....................







6 comments:

  1. This comment has been removed by the author.

    ReplyDelete
  2. koottukarante pranayathe kurichu mathram ezhuthiyal mathiyo??

    ReplyDelete
  3. എല്ലാ ഭാവുകങ്ങളും നേരുന്നു..........

    ReplyDelete
  4. ente prenayathekurich njan ezhuthiyirunalo thoughteeeeeeeeeee

    ReplyDelete
  5. എല്ലാ പ്രണയങ്ങളും പൂവണിയട്ടെ .

    ReplyDelete

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!