ഗന്ധർവ്വപുരാണം

2009-06-18

കേരളത്തിൽ ഒന്നുമില്ല............................


നമ്മൾ നമ്മുടെ സംസ്ഥാനത്തെ എപ്പോഴും വിലകുറച്ച് കാണുന്നു.മറ്റ് സംസ്ഥാന‌ങ്ങളെക്കാൾ നമ്മൾ പിറകിൽ ആണെന്ന് പറഞ്ഞ് പരിതപിക്കുന്നു.മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണ് കേരളം.വിദ്യാഭ്യാസത്തിൽ,ആരോഗ്യത്തിൽ,രാഷ്ട്രീയചിന്തയിൽ,പ്രത്കരണശേഷിയിൽ പിന്നെ എല്ലാവരും പുഛിക്കുന്ന വികസനത്തിൽ പോലും.നിങ്ങൾ ചിരിക്കുന്നുണ്ടാവും എന്തോന്ന് വികസനം എന്ന്.

നമ്മൾ ചിലത്‌ കാണാതെ പോകുന്നുണ്ട്‌.അല്ലെങ്കിൽ കാണുന്നില്ലെന്ന് നടിക്കുന്നു.നമ്മൾ മറ്റ്‌ സംസ്ഥാനങ്ങളിലെ വികസനമാതൃകകൾ ചർച്ച ചെയ്യുമ്പോൾ ഉദാഹരണം പറയാറുള്ളത്‌ ബംഗലൂരു,ചെന്നൈ,ഹൈദരാബാദ്‌ തുടങ്ങിയ വൻനഗരങ്ങളാണ്‌.ഈ നഗരങ്ങളിലൂടൊക്കെ ഞാനും സഞ്ചരിച്ചിട്ടുണ്ട്‌.അപ്പോഴൊക്കെ ഞാൻ അദ്ഭുതപ്പെട്ട്‌ നിന്നിട്ടുണ്ട്‌ അതിന്റെ തിരക്കുകളിലും,വളർച്ചയിലും,സൗന്ദര്യത്തിലും,സമ്പന്നതയിലുമൊക്കെ നോക്കി അസൂയപ്പെട്ടിട്ടുമുണ്ട്‌.പക്ഷേ യാത്ര തുടർന്നപ്പോൾ ഞാൻ കണ്ടത്‌ ഈ നഗരങ്ങൾക്ക്‌ പുറത്തെ കുഗ്രാമങ്ങളെയാണ്‌.മേൽപ്പറഞ്ഞ നഗരങ്ങൾ എത്രത്തോളം സമ്പന്നമാണോ അത്രത്തോളം ദരിദ്രമാണ്‌ ഇതിന്‌ ചുറ്റുമുള്ള ഗ്രാമങ്ങൾ.വികസനം ഒന്ന് എത്തി നോക്കുകപോലും ചെയ്തിട്ടില്ലാത്ത ആ ഗ്രാമങ്ങൾ സെമിത്തേരികൾക്ക്‌ പുറത്തെ തെമ്മാടിക്കുഴികളെ ഓർമ്മിപ്പിക്കും.അത്രത്തോളം ശോചനീയമാണ്‌ അവിടങ്ങളിലെ അവസ്ഥ.ടിവിയിലൂടെ ലോകത്തെ കണ്ട്‌ മനസിലാക്കുന്ന മലയാളികൾക്ക്‌ വികസനത്തിൽ നിന്ന് വികസനത്തിലേക്ക്‌ കുതിക്കുന്ന മഹാനഗരങ്ങൾക്ക്‌ പുറത്ത്‌ ഇങ്ങനെ ചില അസ്ഥികൂടഗ്രാമങ്ങളെ സങ്കൽപ്പിക്കാൻ പ്രയാസമുണ്ടാകും.ഈ ഗ്രാമങ്ങളിലെ ജനങ്ങളുടെ വിയർപ്പാണ്‌ ഈ മെട്രോ നഗരങ്ങളെ നിലനിർത്തുന്നത്‌.പക്ഷേ ഈ പാവങ്ങൾക്ക്‌ അറിയില്ല അവരുടെ അധ്വാനത്തിന്‌ അവർക്ക്‌ ലഭിക്കുന്ന കൂലി എത്രയോ ചെറുതാണെന്ന്.

ഞാൻ ഈ പറയുന്നത്‌ ശരിയാണോ എന്നറിയാൻ ഗവേഷണമൊന്നും നടത്തേണ്ട.ഈ മേട്രോനഗരങ്ങളിലേക്കുള്ള യാത്രക്കിടയിൽ വെറുതെ പുറത്തേക്ക്‌ ഒന്നു നോക്കിയാൽ മതി.അവിടങ്ങളിലെ ജനതയുടെ നോക്കിലും നടപ്പിലും ഒക്കെയുണ്ട്‌ അവരുടെ ദൈന്യത.നിറങ്ങൾ വാരിയെറിഞ്ഞ്‌ ജീവിതം ആഘോഷിക്കുന്ന വൻനഗരങ്ങൾക്ക്‌ ഉണ്ണാനും ഉറങ്ങാനും എന്തിന്‌ വിസർജ്ജിക്കാൻ പോലും ഈ ഗ്രാമങ്ങൾ വേണം.പക്ഷേ ആ ഗ്രാമങ്ങളുടെ അവസ്ഥയോ..........?

അതെ സമയം നമ്മുടെ ഈ കൊച്ച്‌ കേരളത്തിലേക്ക്‌ നോക്കൂ.വികസനത്തിൽ ഏറ്റവും പിന്നിലെന്ന് പറയപ്പെടുന്ന മലപ്പുറം പോലും മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ മുന്നിലാണ്‌.കേരളത്തിൽ ഒരു മെട്രോ നഗരം ഇല്ലെന്നത്‌ ശരിയാണ്‌.പക്ഷേ കേരളം മൊത്തത്തിൽ ഒരു മെട്രോ സംസ്ഥാനമായാണ്‌ വളരുന്നത്‌.മറ്റ്‌ സംസ്ഥനങ്ങളിലെ മെട്രൊകൾക്ക്‌ പുറത്തിറങ്ങിയാൽ പിന്നെ എന്തെങ്ങിലും സൗകര്യങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടിപ്പോകും.കിലോമീറ്ററുകളോളം നീണ്ട്‌ കിടക്കുന്ന തരിശ്‌നിലങ്ങളോ വയലുകളോ കുടിലുകളോ മാത്രമേ നമുക്ക്‌ കാണാനാകൂ.ഒരു ആശുപത്രിയോ ഒരു പോലീസ്‌സ്റ്റേഷനോ ഉണ്ടാകില്ല.അതേസമയം നമ്മുടെ കേരളത്തിലോ,ഓരോ മുക്കിലും മൂലയിലും ഗതാഗതസൗകര്യങ്ങൾ,ആശയവിനിമയോപാധികൾ,ആശുപത്രികൾ,പോലീസ്‌സ്റ്റേഷനുകൾ അങ്ങനെ ജീവിക്കാൻ ആവശ്യമായ എല്ലാ ചുറ്റുപാടുകളും ഉണ്ടാകും.ആരോഗ്യരംഗത്ത്‌ കേരളം നേടിയ പുരോഗതി കേന്ദ്രഗവൺമന്റുകൾ പോലും അംഗീകരിച്ചിട്ടുള്ളതാണ്‌.വിദ്യാഭ്യാസരംഗത്തെ പുരോഗതിയെ പറ്റി ഒരു അഭിപ്രായം പറയേണ്ട കാര്യമില്ല.ഈ കൊച്ച്‌ കേരളതിന്റെ,മലയാള ബൂലോകത്തിലെ വലിപ്പം തന്നെ അതിന്‌ തെളിവാണല്ലോ.ഇവിടെ ഒരു സാധാരണ നിർമ്മാണത്തൊഴിലാളിക്ക്‌ പോലും നല്ല രീതിയിൽ ജീവിക്കാനാകുന്ന കൂലി വാങ്ങാൻ കഴിയുന്നു.അവർക്കും സമൂഹത്തിൽ ഒരു സ്ഥാനമുണ്ട്‌.അതിന്റെയൊക്കെ വില മനസ്സിലാകണമെങ്കിൽ നമ്മുടെ സംസ്ഥാനത്തെ പല നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികളിലേക്ക്‌ ഒനൂ കണ്ണോടിക്കുക.ജന്മി പറയുന്ന കൂലി വാങ്ങിക്കുകയാണ്‌ ഈ പാവം തൊഴിലാളികൾക്ക്‌ ഇപ്പോഴും അറിയാവുന്നത്‌.തിരുവായ്ക്ക്‌ എതിർവ്വാ പാടില്ല അവിടങ്ങളിൽ.അവിടങ്ങളിലെ ദളിതന്റെ അവസ്ഥകൾ ടിവിയിൽ കണ്ട്‌ രസിച്ചതാണല്ലോ നമ്മൾ.പേപ്പട്ടിക്ക്‌ പോലും അനുഭവിക്കേണ്ടിവരാത്തത്ര പീഠനങ്ങൾ.സ്വാതന്ത്ര്യത്തിന്റെ 60 വർഷം പിന്നിട്ട മഹത്തായ ജനാധിപത്യരാജ്യത്താണ്‌ ഇതൊക്കെ നടക്കുന്നത്‌.അങ്ങേയുള്ളപ്പോൾ ഈ തൊഴിലാളികൾക്ക്‌ പോലും സംരക്ഷണം നൾകാൻ മനസ്സ്‌ കാണിച്ച സംസ്ഥാനമാണ്‌ നമ്മുടേത്‌.

കേരളത്തിൽ എത്ര ദളിതന്മാർ സവർണ്ണ പീഠനത്താൽ മരിക്കുന്നു?ഇവിടെ സവർണ്ണ-അവർണ്ണ വ്യത്യാസമല്ല ഉള്ളത്‌.ഉള്ളവനും ഇല്ലാത്തവനും തമ്മിലാണ്‌ വ്യത്യാസം.ഇവിടെ എത്ര വർഗീയസംഘർഷങ്ങൾ നടന്നു?(മാറാടിന്റെ കാര്യം മറന്നിട്ടില്ല!)

നാഴികക്ക്‌ നാൽപ്പതുവട്ടം കേരളത്തെ കുറ്റം പറയുക മലയാളികളുടെ ഒരു സ്വഭാവമായി മാറിയിട്ടുണ്ട്‌.നമ്മുടെ കേരളത്തിന്റെ ഏറ്റവും വലിയ കുഴപ്പം തന്നെ ഇവിടത്തെ ജനങ്ങളുടെ അഹങ്കാരം നിറഞ്ഞ മനസ്സാണ്‌.എന്തിലും കുറ്റം കാണുന്ന മനോഭാവമാണ്‌.Superiority Complex-നു അടിമയാണ്‌ മലയാളികൾ.അത്യാഗ്രഹികളും.നമുക്കുള്ളതിനെ കുറിച്ച്‌ നമ്മൾ ഓർക്കുന്നില്ല.മറിച്ച്‌ ഇല്ലാത്തതിനെ കുറിച്ച്‌ പരിതപിച്ച്‌ കൊണ്ടെ ഇരിക്കുന്നു.മലയാളികളുടെ സ്വപ്നം ഒരു സുപ്രഭാതത്തിൽ നമ്മുടെ കേരളം ഒരു അമേരിക്കയാവുകയാണ്‌.എന്തായാലും ഒരു കാര്യം ഉറപ്പ്‌ നമ്മുടെ കേരളത്തിൽ ഇനി എന്തൊക്കെ വികസനം വന്നാലും മലയാളികൾ പറയും:“കേരളത്തിൽ ഒന്നുമില്ല“.

NB:-മുറ്റത്തെ മുല്ലക്ക്‌ മണമില്ല.........:0)


19 comments:

  1. കേരളത്തിൽ ഒരു മെട്രോ നഗരം ഇല്ലെന്നത്‌ ശരിയാണ്‌.പക്ഷേ കേരളം മൊത്തത്തിൽ ഒരു മെട്രോ സംസ്ഥാനമായാണ്‌ വളരുന്നത്

    മാറ്റർ മൊത്തത്തിൽ നന്നായിട്ടുണ്ട്‌.എഴുത്തിന് ആശംസകൾ!

    ReplyDelete
  2. ഇങ്ങനെ ഒരാൾ ഈ ബ്ലോഗത്തു വന്നിരുന്നു! ആശംസകൾ!

    ഞാൻ ഹിന്ദുവല്ല,ഇസ്ലാമല്ല,ക്രിസ്ത്യാനിയും അല്ല ഒരു പച്ച മനുഷ്യൻ......ഒരു ഭാരതീയൻ.......

    I am very happy about it!

    ReplyDelete
  3. വളരെ നന്നായി പറഞ്ഞിരിക്കുന്നു. കെരളം എന്തുകൊണ്ട് ഇത്തരത്തിൽ ഒരു മാത്രുകയായി എന്നു കൂടെ ചിന്തിക്കുന്നതു നന്നായിരിക്കും.

    ReplyDelete
  4. :)
    കേരളത്തിലെ തൊഴിലാളിയേയും തൊഴിൽ സംസ്കാരത്തേയും, നോക്കി ഇന്ത്യയെ മൊത്തം വിലയിരുത്തുകയാണ് കേരളത്തിലെ, ഇടത് ഇതര പാർട്ടികളും സംഘടനകളും…..ഇവർ പറയുന്നു ഇന്ന് തൊഴിലാളിയും മുതലാളിയും തമ്മിൽ എന്ത് വ്യത്യാസം എന്ന്, ഇത് മാറുന്ന തൊഴിൽ സംസ്കാരമാണ്, ഇവിടെ “വർഗ്ഗ“ ചിന്താഗതിക്കെന്ത് എന്ത് പ്രസക്തി എന്ന്….. ശരിയാണ് നേടി എടുത്തെതെല്ലാം അടിയറ വയ്ക്കേണ്ടി വരുമ്പോൾ നാം തിരിച്ചറിയും ആവർഗ്ഗം എന്നും “വർഗ്ഗം “ തന്നെ ആയിരിക്കും എന്ന്

    ReplyDelete
  5. കേരളത്തില്‍ ഒന്നുമില്ലെന്ന് പറയുന്നത് അന്ധമായ സി പി എം വിരോധം ഉള്ളവരാണ്. ഉള്ളത് ഉണ്ട് എന്ന് പറഞ്ഞാല്‍ അതിന്റെ ക്രെഡിറ്റ് സി പി എംനുതന്നെ നല്‍കേണ്ടിവരും. കേരളം ആന്ധ്രയോ തമിഴ്നാടോ കര്‍ണ്ണാടകമോ ബീഹാറോ പോലെ ഒക്കെ അധ:പതിച്ചാലും കുഴപ്പമില്ല, ഇവിടെ സി പി എം തകര്‍ന്നുകണ്ടാല്‍മതി അവര്‍ക്ക്.

    ReplyDelete
  6. അന്ധമായ സിപി‌എം വിരോധം ഉണ്ടാക്കുവാനുള്ള ശ്രമത്തിൽ തന്നെയാണ് ഇവിടത്തെ മാധ്യമങ്ങളും വലതുപക്ഷശക്തികളും.ആക്രമങ്ങൾ എപ്പോഴും ഉണ്ടായിട്ടുണ്ട് ക‌മ്യൂണിസത്തിന് നേരെ അതിന്റെ വക്താക്കൾക്ക് നേരെ മുൻപ് പലപ്പോഴും.അതിനെയൊക്കെ പാർട്ടി ശക്തമായി അതിജീവിച്ചിട്ടുമുണ്ട്.മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കേട്ടാൽ അവർക്ക് സിപി‌എംനോട് അടങ്ങാത്ത സ്നേഹമാണെന്ന് തോന്നും.2004ലെ തിരഞെടുപ്പിലും തുടർന്ന് നടന്ന നിയമസഭാതെരഞെടുപ്പിലും യുഡിഎഫ് എട്ടുനിലയിൽ പൊട്ടിയപ്പോൾ ഈ വിഷമമൊന്നും ഇവിടഠെ മാധ്യമങ്ങൾക്ക് ഉണ്ടായില്ലല്ലൊ?അപ്പോൾ എന്തൊക്കെയോ കളികൾ നടക്കുന്നു അകത്തളങ്ങളിൽ എന്നു വ്യക്തം.

    ReplyDelete
  7. ഞാന്‍ ഇതു പറഞ്ഞ് എന്റെ കൂട്ടുകാരുമായി ഏത്ര തര്‍ക്കിച്ചിരിക്കുന്നു

    ഇതാണ് നമ്മുടെ ഏറ്റവ്വും വലിയ പ്രത്യേകതയും

    ReplyDelete
  8. കേരളം തൊഴില്‍ സമരങ്ങളുടെ നാടാണെന്ന് പറയുന്നവരോട്- കഴിഞ്ഞ 25 കൊല്ലത്തിനിടയില്‍ തൊഴില്‍ സമരം മൂലം അടച്ചു പൂട്ടിയ ഒരു സ്ഥാപനത്തിന്റെ പേര് പറയുക.

    ReplyDelete
  9. കേരളറെ കുറ്റം പറയുന്നത് ഗുജറാത്തിലെ വികസനവും മറ്റും പറഞ്ഞാണല്ലോ ....
    നമുക്ക്‌ ശരിക്കും എന്തിന്റെ കുറവാണ് ഉള്ളത്‌.?
    അര മണിക്കൂര്‍ ലോഡ് ഷേദ്ദിംഗ് ഏര്‍പ്പെടുത്തിയാല്‍ കറന്റില്ലാത്ത നശിച്ച കേരളം എന്നൊക്കെ പ്രാകുന്നവര്‍ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി അറിയുന്നില്ല .മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ പ്രഖാപിത പവര്‍കട്ട് സമയം തന്നെ ആറും ഏഴും മണിക്കൂറാണ് ,മിക്ക ദിവസങ്ങളിലും 3 ഓ 4 ഓ മണിക്കൂര്‍ വൈദ്യുതി കിട്ടിയാലായി .കാശുള്ളവര്‍ ഇന്വെര്ടരിനെ... ആശ്രയിക്കുന്നു. അല്ലാത്തവര്‍ candle കത്തിക്കുന്നു.മഹാ രാഷ്ട്രയും മറ്റും കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്നുണ്ട് .ഉത്തരെണ്ട്യന്‍ സംസ്ഥാനങ്ങളില്‍ കൂടി കടന്നു പോവുമ്പോള്‍ ഗതാഗത സൌകര്യങ്ങളുടെ അപര്യപ്തയും ദര്‍ശിക്കാവുന്നതാണ് .ഒരു ഗ്രാമം മുഴുവന്‍ ഒരു ട്രാക്ടറില്‍ പോവുന്നത് പതിവ് കാഴ്ചയാണ് . .നേരാം വണ്ണം ഉള്ള റോഡുകള്‍ പോലുമില്ല ...പക്ഷെ ഇവിടെ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല....

    ReplyDelete
  10. "നമ്മുടെ കേരളത്തിന്റെ ഏറ്റവും വലിയ കുഴപ്പം തന്നെ ഇവിടത്തെ ജനങ്ങളുടെ അഹങ്കാരം നിറഞ്ഞ മനസ്സാണ്‌"

    വളരെ വളരെ ശരിയാണിത് ഗന്ധര്‍വാ. മിക്ക മലയാളികള്‍ക്കും ഉള്ളതാണ് താന്‍ എന്തൊക്കെയോ ആണെന്നുള്ള ഒരു ഭാവം.

    ReplyDelete
  11. ഇടപെടലുകൾ ഇഷ്ട്ടപ്പെടാത്ത മലയാളീ
    സ്വന്തം കാര്യം മാത്രം നോക്കുന്ന മലയാളീ

    ReplyDelete
  12. അസൂയ, ഞാനെന്ന ഭാവം.
    ഇത് മാറ്റിവയ്ക്കാമെങ്കില്‍ കേരളീയര്‍ ഇനിയും ഉയരും

    ReplyDelete
  13. @ബിലാത്തി,ഇടപെടലുകൾ ഇഷ്ടപ്പെടാത്ത മലയാളിയുടെ മനോഭാവം മാറണം.
    ഗീത്,അരുൺ,തോമ്മ വായനക്ക് നന്ദി.

    ReplyDelete
  14. ഗുണനൻ,റിയാസ് നിങ്ങൾക്കും നന്ദി.

    ReplyDelete
  15. ഭാഗികമായ അറിവ്,സമഗ്രമല്ലാത്ത വീക്ഷണം,മനുഷ്യരെ ഒന്നായി കാണാൻ പറ്റാത്ത സങ്കചിതത്വം മലയാളിയെ ദുഷിപ്പിക്കുന്ന ചില കാരണങ്ങളിതാണ്. എല്ലാ മെട്രൊ നഗരങ്ങൾക്കും ശ്മശാനങ്ങളായ പരിസര ഗ്രാമങ്ങളുണ്ടെന്നത് സത്യമാണ്. അവിടെ ജീവിതമില്ല. മരണത്തിനു മാത്രം രക്ഷപ്പെടുത്താനാകുന്ന ദുരിതലോകമാണത്. സങ്കടത്തോടെ പറയട്ടെ പാർട്ടിയും അവരെയൊന്നും ഇതുവരെ കണ്ടിട്ടില്ല.

    ReplyDelete
  16. Athu shariyanu... Muttathe mullakku Manamilla.

    Angeekarikkunnu... Ashamsakal...!!!

    ReplyDelete
  17. ഒറ്റക്കണ്ണാ, ‘പോരാ പോരാ’എന്ന ചിന്തയുള്ളതുകൊണ്ടാണ് ‘നാളില്‍ നാളില്‍’ ഉയരാന്‍ കഴിയുന്നത്.ചവിട്ടും തൊഴിയുമേറ്റാലും ജീവിചാല്‍ മതി എന്നു ചിന്തിക്കാന്‍ മലയാളിക്കു പറ്റില്ല. ജീവിക്കാന്‍ വേണ്ടി മരിക്കും. ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ മരിക്കും. കരയുന്ന കുഞിനേ പാലുള്ളൂ.

    ReplyDelete
  18. വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്,
    കേരളം ഒരു സ്വര്‍ഗ്ഗ ഭൂമി ആണെന്ന് എനിക്കഭിപ്രായമില്, അപ്പൊ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ദനാകുമോ എന്നറിയില്ല.
    ഇന്ത്യയില്‍ ആകെ വില്‍ക്കുന്ന മരുന്നുകളുടെ 26% കേരളത്തില്‍ വില്‍ക്കപ്പെടുന്നു, ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സൈബര്‍ കുറ്റക്യത്യങ്ങളൂടെ 31% കേരളത്തില്‍ നിന്നുമാണ്, ഇന്ത്യയിലെ മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. ഏലൂര്‍, വ്യവസായമായി മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ പ്രധാന മേഖലയില്‍ കണ്ണോടിച്ചാല്‍ അവിടുത്തെ ദയനീയത മനസ്സിലാകും... മലിനീകരണത്തിന്‍റെ കാര്യത്തില്‍ ലോകത്ത് 32മത്തെ സ്ഥാനവും ഇന്ത്യയില്‍ 3 മത്തെ സ്ഥാനവും ആണ്, ഇന്ത്യയില്‍ , ലോകത്തില്‍ വ്യവസായികമായി നന്നായി നടക്കുന്ന ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട് അവിടെ ഒന്നും ഇല്ലാത്ത മലിനീകരണം എങ്ങനെ കേരളത്തില്‍ ഉണ്ടായി ....?
    വിദ്യ അഭ്യസിക്കാനുള്ള മലയാളിയുടെ കഴിവും , അഹങ്കാരവും കൊണ്ടാണ് നമ്മള്‍ അഭ്യസ്ഥരാകുന്നത് , പഠിക്കുന്നത് മുഴുവനും കേരളത്തിന്‌ പുറത്തുമാണ് ....
    അങ്ങിനെ എന്തെല്ലാം,
    എന്നാലും മലയാളി എന്നാ നിലയില്‍ അഭിമാനിക്കാം, അഹങ്കരിക്കാം ...

    ReplyDelete

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!